ടീം ഇന്ത്യക്ക് പുതിയ ഭാരവാഹികൾ
text_fieldsശശി വാരിയത്ത്, അനിൽ ലാൽ, രവി തങ്കപ്പൻ
ദുബൈ: ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം ഇന്ത്യ 2024 -26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വി. അബ്ദുറഹിമാൻ, ചന്ദ്രൻ പിള്ള, ജോസ് ജോസഫ്, കാർത്തിക് വാസുദേവ് എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. ശശി വാരിയത്ത് (പ്രസിഡന്റ്), അനിൽ ലാൽ (ജനറൽ സെക്രട്ടറി), രവി തങ്കപ്പൻ (ട്രഷറർ), ഇസ്മായിൽ റാവുത്തർ, കെ.ടി. നായർ (വൈസ് പ്രസിഡന്റുമാർ), രാജീവ് മേനോൻ (ജോ. സെക്രട്ടറി), സിജു കാർത്തിക് (ജോ. ട്രഷറർ), മനോജ് ഗോപാൽ (ഓഡിറ്റർ), വിനയ് നായർ, കൃഷ്ണകുമാർ (പ്രോഗ്രാം കൺവീനർമാർ), മാലതി സുനീഷ് (വനിത കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
അൻവർ വക്കാട്ട്, പി.കെ. മൂസ, എൻ. ഇബ്രാഹിംകുട്ടി, സുരാജ് തോമസ്, മാനു പൂളക്കൽ, രാജീവ് പിള്ള, ബെറ്റ്സൺ ബേബി, ബോബൻ ജോസ്, രാകേഷ് നാരായണൻ, തോമസ് എബ്രഹാം വാമട്ടത്തിൽ, കെ.ആർ. മനോജ്, മുഹമ്മദ് അജ്മൽ, അശോകൻ ഇളയിടത്ത്, സി.ആർ. മനോജ്, റഫീഖ് കോറോത്ത്, സുബീർ അഴീക്കോട്, പി.കെ. റെജി (ഭരണസമിതി അംഗങ്ങൾ). യോഗത്തിൽ ശശി വാരിയത്ത് അധ്യക്ഷത വഹിച്ചു. മുതിർന്ന ടീം ഇന്ത്യ അംഗം ചന്ദ്രൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇസ്മായിൽ റാവുത്തർ, ജോസ് ജോസഫ്, ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. രവി തങ്കപ്പൻ നന്ദി പറഞ്ഞു.

