ടീം ഇന്ത്യ കുടുംബസംഗമവും ദേശീയ ദിനാഘോഷവും
text_fieldsടീം ഇന്ത്യ കുടുംബസംഗമവും ദേശീയ ദിനാഘോഷവും
ദുബൈ: ടീം ഇന്ത്യ ‘മധുരമീ കൂട്ടായ്മ’ എന്ന പേരിൽ കുടുംബ സംഗമവും 53 ാമത് യു.എ.ഇ ദേശീയ ദിനാഘോഷവും അജ്മാൻ ഹീലിയോ ഫാംഹൗസ് വില്ലയിൽ നടത്തി. ടീം ഇന്ത്യയുടെ പ്രഥമ പ്രസിഡൻറും നിലവിൽ രക്ഷാധികാരിയുമായ ചന്ദ്രൻ പിള്ള പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ, നൃത്തം, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ദേശീയദിന ഘോഷയാത്രയും നടന്നു. കലാകായിക പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി.
ടീം ഇന്ത്യ പ്രസിഡന്റ് ശശി വാരിയത്ത്, ജനറൽ സെക്രട്ടറി അനിൽ ലാൽ, വൈസ് പ്രസിഡന്റുമാരായ കെ.ടി. നായർ, ഇസ്മായിൽ റാവുത്തർ, ട്രഷറർ രവി തങ്കപ്പൻ, ജോയന്റ് സെക്രട്ടറി രാജീവ് മേനോൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ കൃഷ്ണകുമാർ, സുബീർ അഴീക്കോട്, മറ്റു സംഘടനാ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ രവി നന്ദി പറഞ്ഞു.

