ടീം ഇന്ത്യ ‘വേനൽക്കൂട്ടം’ ക്യാമ്പ് സമാപിച്ചു
text_fieldsഷാർജ: ടീം ഇന്ത്യ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ‘വേനൽക്കൂട്ടം’ ത്രിദിന ക്യാമ്പ് സമാപിച്ചു. അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടീം ഇന്ത്യ പ്രസിഡന്റ് ശശി വാരിയത്ത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ആക്ടിങ് ട്രഷറർ പി.കെ. റെജി എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റുമാരായ കെ.ടി. നായർ, ഇസ്മായിൽ റാവുത്തർ, ജന. സെക്രട്ടറി അനിൽ ലാൽ, ജോ. സെക്രട്ടറി രാജീവ് മേനോൻ, ട്രഷറർ രവി തങ്കപ്പൻ, ജോ. ട്രഷറർ അനി കാർത്തിക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ത്രിദിന പരിപാടി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നവ്യാനുഭവമായി മാറി. സമ്മാനദാനവും സമാപന പരിപാടിയും 20ന് വൈകീട്ട് ആറു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.

