ഷിനോജ് കെ. ഷംസുദ്ദീന് ടീം അബൂദബിയൻസ് മാധ്യമ പുരസ്കാരം
text_fieldsഷിനോജ് കെ. ഷംസുദ്ദീൻ
അബൂദബി: കലാ സാംസ്കാരിക, ജീവകാരുണ്യ സംഘടനയായ ടീം അബൂദബിയൻസ് മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ. ഷംസുദ്ദീനാണ് ദൃശ്യമാധ്യമ രംഗത്തെ അവാർഡ്. അച്ചടിമാധ്യമ മേഖലയിൽ എൻ.എം. അബൂബക്കർ (മലയാള മനോരമ) അവാർഡിന് അർഹനായി. കായിക മേഖലയിലെ മികവിനുള്ള അവാർഡ് മാരത്തൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത സാദിഖ് അഹമ്മദിന് സമ്മാനിക്കും. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം 21ന് വൈകീട്ട് ആറിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ പോസ്റ്റർ ലോക കേരളസഭ അംഗം സലിം ചിറക്കൽ ലുലു ഗ്രൂപ്പ് പി.ആർ.ഒ അഷ്റഫിന് നൽകി പ്രകാശനംചെയ്തു. ടീം അബൂദബിയൻസ് പ്രസിഡന്റ് ഫൈസൽ ആദർശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡന്റ് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, മുജീബ് റഹ്മാൻ ഫ്രണ്ട്ലൈൻ, ഷാമി, ശബീർ, ജിമ്മി, മുഹമ്മദ്, യാസർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

