അധ്യാപക ജീവിതം കാൽനൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു
text_fieldsഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിൽ കാൽനൂറ്റാണ്ടിനപ്പുറം സേവനമനുഷ്ഠിച്ച
അധ്യാപകരെ ആദരിച്ചപ്പോൾ
ഷാർജ: ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ ഒമ്പത് അധ്യാപകരെ ആദരിച്ചു. സ്കൂളിൽ കാൽനൂറ്റാണ്ടിനപ്പുറം സേവനമനുഷ്ഠിച്ച അധ്യാപകരെയാണ് സ്കൂളിലെ ഹോപ്പ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ആദരിച്ചത്.
നൂറുന്നീസ സാക്കിർ, ലൗലി ഷമ്മി, മെഹറുന്നീസ, രജിത മോഹൻദാസ്, ജയശ്രീ രാജമ്മ, ജെസിയ അസ്ലം, ബീന ഉദയഭാനു, ദീപ്തി ധർമപാലൻ, ഫാത്തിമ അർഷാദ് എന്നിവരാണ് 25 വർഷത്തിലധികമായി സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നത്.
പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഹെഡ്മിസ്ട്രെസ് താജുന്നീസ ബഷീർ എന്നിവർ അധ്യാപകർക്ക് പൊന്നാട അണിയിച്ചു. ഹോപ്പ് ക്ലബിന്‍റെ പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു. ഹോപ്പ് ക്ലബ് കോർഡിനേറ്റർ സന്ധ്യ മനോജ് കുമാർ ചടങ്ങിന് നേതൃത്വം നൽകി. സൂപ്പർവൈസർമാർ, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദരിക്കപ്പെട്ടവർ തങ്ങളുടെ അധ്യാപക അനുഭവങ്ങൾ പങ്കുവെച്ചു. അധ്യാപക ദിനത്തിൽ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും ആഹ്ലാദവും ഉണ്ടെന്ന് ഹോപ്പ് ക്ലബ് പ്രതിനിധികൾ പറഞ്ഞു. സ്കൂൾ ഹെഡ് ഗേൾ ഇവാന എൽസ വിനോജ് സ്വാഗതവും അസി. ഹെഡ് ഗേൾ ഡാഫിന ജോൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

