കോൺസുലേറ്റിൽ അധ്യാപക ദിനം ആചരിച്ചു
text_fieldsകോൺസുലേറ്റിൽ നടന്ന അധ്യാപക ദിനാചരണ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയ അധ്യാപകർ കോൺസുൽ ജനറൽ ഡോ. അമൻ പുരിയോടൊപ്പം
ദുബൈ: ദേശീയ അധ്യാപകദിനം ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ആചരിച്ചു. ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിൽ നിന്നുള്ള 75 അധ്യാപകരെ ആദരിച്ചു. യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകൾക്ക് നൽകിയ സേവനങ്ങൾ മുൻ നിർത്തിയാണ് ആദരം. ഇന്ത്യയുടെ പിന്നിട്ട 75വർഷങ്ങളെ അനുസ്മരിക്കുന്നതിനായി കോൺസുലേറ്റ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കാളിത്തം വഹിക്കാൻ അധ്യാപകരോട് ചടങ്ങിൽ സംസാരിച്ച കോൺസുൽ ജനറൽ ഡോ. അമൻ പുരി ആവശ്യപ്പെട്ടു. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ, ദുബൈ ഇന്ത്യൻ ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ചടങ്ങിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.

