Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅധ്യാപക ദിനാഘോഷം...

അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

ഷാർജ: ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ, ഷാർജ വിപുലമായ പരിപാടികളോടെ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഉദ്ഘാടനം ചെയ്തു. ഷാർജ വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ അധ്യയന വർഷത്തെ 'വി ആർ ദ ഫ്യൂച്ചർ' എന്ന പ്രമേയവുമായി ബന്ധിപ്പിച്ച് 'വി ക്രിയേറ്റ് ദ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.

അധ്യാപക ദിനത്തിൽ അധ്യയന ജോലി ഏറ്റെടുത്ത വിദ്യാർഥികൾ പൂക്കൾ നൽകി ഗുരുനാഥന്മാരെ സ്വീകരിക്കുകയും കലാവിരുന്നൊരുക്കുകയും ചെയ്തു. പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, അസി. ഡയറക്ടർ സഫ അസദ് തുടങ്ങിയവർ ആശംസകൾ നേർന്നു. ആഘോഷ പരിപാടികൾക്ക് സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ്, ക്ലാര മാർട്ടിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teacher's Day
News Summary - Teacher's Day celebration was organized
Next Story