Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 3:35 PM IST Updated On
date_range 29 Oct 2017 3:35 PM ISTമാറിയ കാലത്തെ അധ്യാപനത്തിന് പുതു പാഠങ്ങൾ പകർന്ന് അധ്യാപക സമ്മേളനം
text_fieldsbookmark_border
camera_alt?????? ????????? ????? ??? ???????? ????? ????????? ??????? ???????????? ???????? ??????? ???????? ??.?.????? ??????? ?????????? ???? ??? ???? ????? ?????? ????????? ??????????
അബൂദബി: സമൂഹത്തിെൻറ വികാസത്തിൽ അധ്യാപകരുടെ പങ്ക് വിലമതിക്കാനാകാത്തതാണെന്നും യു.എ.ഇയുടെ വളർച്ചയിൽ അധ്യാപകരുടെ ദൗത്യം നിർണായകമാണെന്നും യു.എ.ഇയിലെ ഇന്ത്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ത് അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകർക്കായി അബൂദബി സർവകലാശാല കോളജ് ഓഫ് ബിസിനസും യപ്ടു ഇവൻറ്സും ചേർന്ന് സംഘടിപ്പിച്ച രണ്ടാമത് അധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാർഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്ന അധ്യാപകർക്ക് സ്വയം വികസനത്തിനായി അവസരമൊരുക്കുന്ന ഇത്തരം സമ്മേളനങ്ങൾ അഭിനന്ദനാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇയിൽ ഇത്തരം സമ്മേളനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. എം അബ്ദുൽ സലാം അഭിപ്രായപ്പെട്ടു. സമൂഹത്തിെൻറ ഭാവി അധ്യാപകരുടെ കൈകളിലാണെന്ന് എം.ജി സർവകലാശാല മുൻ പ്രോ വി.സി ഡോ. ഷീന ഷൂക്കൂർ പറഞ്ഞു. സി.ബി.എസ്.ഇ ഗൾഫ് കൗൺസിൽ സ്കൂളുകളുടെ യു.എ.ഇ ചാപ്റ്റർ കൺവീനർ ഡോ. താക്കൂർ മുൾചന്ദിനി, ഡോ. മുഹമ്മദ് റാസിക് പാറക്കണ്ടി, അബൂദബി സർവകലാശാലഇൻറരിം ചാൻസലർ പ്രഫ. വഖാർ അഹ്മദ് എന്നിവർ സംസാരിച്ചു. യപ്ടു ഇവൻറ്സ് ഡയറക്ടർ സ്വവ്വാബ് അലി സമ്മേളനത്തെ പരിചയപ്പെടുത്തി.
ഷാർജ ഇസ്ലാമിക് ബാങ്ക് പഠന വിഭാഗം തലവൻ ഡോ. സംഗീത് ഇബ്രാഹിം, അബൂദബി യൂണിവേഴ്സിറ്റിയിലെ ഡോ. പെട്ര ടുർക്കാമ, പ്രമുഖ വിദ്യാഭ്യാസ കൗൺസിലർ ആരതി സി. രാജരത്‌നം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
സമ്മേളനത്തിൽ അതിഥികളായി എത്തിയ 25ഓളം പ്രിൻസിപ്പൽമാരെ ആദരിച്ചു. അബൂദബി സർവകലാശാല കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ യു.എ.ഇ യിലെ എഴുപതിൽപരം സ്കൂളുകളിൽ നിന്നായി 600 അധ്യാപകർ പങ്കെടുത്തു.
റമദാനിൽ നടത്തിയ സുആൽ ഖുർആൻ ക്വിസ് മൽസര വിജയികൾക്ക് റുഷ്ദി ഫകർ, സുൽഫിക്കർ, സി.പി. ഷഫീഖ് എന്നിവർ സമ്മാനം വിതരണം ചെയ്തു. സമീർ സൈതലവി സ്വാഗതവും താഹ അബ്ദുല്ല നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story