ചായ കപ്പ് വലിച്ചെറിഞ്ഞ് 500 ദിർഹം ഫൈൻ വാങ്ങല്ലേ
text_fieldsദുബൈ: ചായകുടി ശീലമില്ലാത്തവർ ചുരുങ്ങും. ഒരു ദിർഹം നൽകിയാൽ പോലും നല്ല ഉഗ്രൻ ചായ കിട്ടുന്ന ഇഷ്ടം പോലെ കടകളുമുണ്ട് ദുബൈയിലെങ്ങും. ചായ കുടി കഴിഞ്ഞ് കടലാസ് കപ്പ് ചവറുകൊട്ടകളിൽ തന്നെ ഇടാൻ കൂടി ശ്രദ്ധിക്കണം. അല്ലെങ്കിൽ കാൽ പണത്തിെൻറ പൂച്ച മുക്കാൽ പണത്തിെൻറ പാലു കുടിച്ചു എന്നു പറയുന്നതു പോലെ ഒരു ദിർഹത്തിെൻറ ചായ കുടിച്ച് 500 ദിർഹം പിഴ അടക്കേണ്ടി വരും.
നഗരം വൃത്തിയായി സൂക്ഷിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ചായ കപ്പ്, പഴത്തൊലി, സിഗററ്റ് കുറ്റി തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് പിഴ ചുമത്തുന്നത്. ചാ യ കപ്പ് വലിച്ചെറിഞ്ഞാൽ 500 ദിർഹം പിഴ ലഭിക്കുമെന്ന വിവരം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ നഗരസഭ ഒാർമപ്പെടുത്തിയിട്ടുണ്ട്. ച്യൂയിംഗം ചവച്ച് അവശിഷ്ടം പൊതു സ്ഥലങ്ങളിലിടുന്നവരും പിഴയടക്കാൻ തയ്യാറായിക്കൊള്ളുക.