ആഴ്സനലുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടി.സി.എല്‍
text_fieldsആഴ്സനല്‍ ഫുട്ബാള്‍ ക്ലബുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ടി.സി.എൽ അധികൃതർ ആഴ്സനല്‍ മുൻ താരം റോബര്‍ട്ട് പയേഴ്സിന് ജഴ്സി കൈമാറുന്നു
ദുബൈ: പ്രമുഖ ബ്രാന്‍ഡായ ടി.സി.എൽ മിഡിലീസ്റ്റ്, ആഫ്രിക്ക വിപണിയിലെ ഏറ്റവും പുതിയ മള്‍ട്ടി കാറ്റഗറി ഉല്പന്നങ്ങള് പുറത്തിറക്കി. ദുബൈയിൽ നടന്ന ചടങ്ങിൽ ആഴ്സനല്‍ ഫുട്ബാള്‍ ക്ലബിന്റെ ഒഫീഷ്യല്‍ റീജനല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പാര്‍ട്ണറായ ടി.സി.എൽ ക്ലബുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. ആഴ്സനല്‍ മുൻ താരം റോബര്‍ട്ട് പയേഴ്സിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
2023 സി സീരീസ് മിനി എൽ.ഇ.ഡി, ക്യു.എൽ.ഇ.ഡി ടി.വികള്‍, ഗെയിമര്‍മാര്‍ക്കായി സി745, സി645 എന്നിവയും അവതരിപ്പിച്ചു. തടസ്സങ്ങളില്ലാത്ത ആരോഗ്യകരമായ കണക്ടഡ് ജീവിതശൈലി സാധ്യമാക്കാനുള്ള ലക്ഷ്യത്തോടെ ടി.സി.എൽ പുതിയ ഗൃഹോപകരണങ്ങളുടെ സ്യൂട്ടും പുറത്തിറക്കി. ബ്രാന്‍ഡ് എയര്‍ കണ്ടീഷനറുകളെക്കുറിച്ചുള്ള അപ്ഡേറ്റും പങ്കുവെച്ചു.
മിഡിലീസ്റ്റിലും ആഫ്രിക്കയിലും ടി.സി.എല്ലിന്റെ ഏറ്റവും പുതിയ തലമുറ മിനി എൽ.ഇ.ഡി, ക്യു.എൽ.ഇ.ഡി ടി.വികള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക ജനറല്‍ മാനേജര്‍ സണ്ണി യാങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി.സി.എൽ മിഡിലീസ്റ്റില്‍ അടയാളപ്പെടുത്തിയത് ശ്രദ്ധേയമായ വളര്‍ച്ചയാണെന്ന് സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് മിന്ഹാജുദ്ദീന് പറഞ്ഞു.

