ത്വയ്ബ-2025 മീലാദ് സംഗമം സമാപിച്ചു
text_fieldsതലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി ദുബൈ ക്രസന്റ് സ്കൂളിൽ സഘടിപ്പിച്ച ത്വയ്ബ-25 മീലാദ് സംഗമം
ദുബൈ: തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്ററിന്റെ എട്ടാമത് എഡിഷൻ ത്വയ്ബ മീലാദ് സംഗമം ദുബൈ അൽ ഖിസൈസ് ക്രസന്റ് സ്കൂളിൽ സമാപിച്ചു. മൗലീദ് പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് ജാമിഅഃ സഅദിയ യു.എ.ഇ നാഷനൽ പ്രസിഡന്റ് സയ്യിദ് താഹ ബാഫഖി തങ്ങളുടെ പ്രാർഥനയോടെ തുടക്കമായി.
തുടർന്ന്, ത്വാഹ തങ്ങൾ പൂക്കോട്ടൂർ, ശഹീൻ ബാബു താനൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രവാചക പ്രകീർത്തന സദസ്സ് നടന്നു. അൽ റാഹി ഗ്രൂപ് മാനേജിങ് ഡയറക്ടർ തൻവീർ താജുദ്ദീൻ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രഭാഷകൻ അബ്ദുൽ വഹാബ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. കാരുണ്യം വാക്കുകളിലും വരകളിലും മാത്രം ഒതുക്കപ്പെട്ട വർത്തമാനകാലത്ത് പ്രവാചക ശ്രേഷ്ഠരുടെ കാരുണ്യത്തിന്റെ ഇടപെടലുകൾ വളരെ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്റർ ആയിരങ്ങൾക്ക് താങ്ങും തണലുമായി ജൈത്രയാത്ര തുടരുന്നത് ഏറെ ശ്ലാഘിക്കപ്പെടേണ്ടതാണെന്നും അബ്ദുൽ വഹാബ് നഈമി കൊല്ലം തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.
റയീസ് ഇല്ലിക്കൽ സ്വാഗത പ്രഭാഷണം നിർവഹിച്ചു. യൂനുസ് വേറ്റുമ്മൽ ആമുഖ പ്രഭാഷണം നടത്തി. ഐ.സി.എഫ് ദുബൈ റീജ്യൻ പ്രസിഡന്റ് അബ്ദുസലാം സഖാഫി വെള്ളലശ്ശേരി ആശംസാ പ്രസംഗം നടത്തി.
സമാപന പ്രാർഥനക്ക് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. ജംഷിദ് തലശ്ശേരി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

