അജ്മാനിലെ ടാക്സികൾ ഇനി കൂടുതൽ സ്മാർട്ട്
text_fieldsഅജ്മാന് ടാക്സികളിലെ മീറ്ററുകള്‍ ഇനി മുതല്‍ കൂടുതൽ സ്മാര്‍ട്ടാകും. എല്ലാ ടാക്സികളെയും ട്രാക്ക് ചെയ്യുന്ന സംവിധാനമാണ് ഏർപെടുത്തിയിരിക്കുന്നത്. യാത്രക്കാരുള്ളതും യാത്ര റദ്ദ് ചെയ്തതും ആളില്ലാതെ യാത്രചെയ്യുന്നതുമെല്ലാം നിരീക്ഷിക്കപ്പെടും. യാത്രക്കാര്‍ കയറുന്നത് സെൻസറുകളുടെ സഹായത്തോടെ അടയാളപ്പെടുത്തും. ഡിജിറ്റൽ രസീതുകളാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. ഇവ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമായി ലഭിക്കും. യാത്രാ ശേഷം രസീതുകള്‍ ആവശ്യമുള്ളവര്‍ക്ക് സ്മാർട്ട് ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും.
അജ്മാന് ഗതാഗത വകുപ്പ് പുറത്തിറക്കിയ 'റൂട്ട്' മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങൾ വിളിക്കാന്‍ സൗകര്യമുണ്ട്. അജ്മാൻ എമിറേറ്റിലെ 85 ശതമാനം ടാക്സികളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് പൂർത്തിയാക്കി. മെയ് അവസാനത്തോടെ പൂര്‍ണ്ണമായും സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇൻറർനെറ്റ് സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡാറ്റ തത്സമയം അപ്ഡേറ്റു ചെയ്യും. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് സിസ്റ്റം വഴിയാണ് യാത്ര നിരക്ക് കണക്കാക്കുന്നത്. ടോൾ ഗേറ്റുകൾ മറികടക്കുേമ്പാൾ അധികമായി വരുന്ന തുക സിസ്റ്റത്തിൽ തെളിയും. ഡ്രൈവർമാരും ടാക്സി ഉപയോക്താക്കളും തമ്മിലെ സംഘർഷം ലഘൂകരിക്കാൻ ഇത് ഉപകാരപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

