അജ്മാനിൽ ടാക്സി നിരക്ക് കൂടി
text_fieldsദുബൈ: രാജ്യത്ത് ഇന്ധന വില വർധിച്ച സാഹചര്യത്തിൽ വിവിധ എമിറേറ്റുകളിൽ ടാക്സി നിരക്കുകളും വർധിപ്പിച്ചു തുടങ്ങി. ഇന്ധന വില വർധനക്ക് ആനുപാതികമായി അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കിലോമീറ്ററിന് 1.83 ദിർഹമാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 1.79 ദിർഹമായിരുന്നു. മാർച്ചിൽ ശരാശരി നാലു ഫിൽസാണ് വർധന. ആഗോള വിപണിയിലെ വില വർധനക്ക് ആനുപാതികമായി മാർച്ച് ഒന്നുമുതൽ യു.എ.ഇ ഇന്ധന വില നിർണയസമിതി പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും 15നും 16നും ഇടയിൽ ഫിൽസാണ് വർധന വരുത്തിയത്.

