ടാക്സി ഡ്രൈവർമാരുടെ അവധി അപേക്ഷ ഇനി സ്മാർട് കിയോസ്ക് വഴി
text_fieldsദുബൈ: ടാക്സി ഡ്രൈവർമാരുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന് ഡിജിറ്റൽ കിയോസ്ക് ഒരുക്കി റോഡ് ഗതാഗത അതോറിറ്റിയുടെ ദുബൈ ടാക്സി കോർപറേഷൻ. സ്മാർട്ട് ഫോണിലെ ഒരു ആപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഇൗ കിയോസ്ക് മുഖേന ൈഡ്രവർമാർക്ക് ഇനി അവധി, ശമ്പള സർട്ടിഫിക്കറ്റ് എന്നിവക്കായി അപേക്ഷിക്കാം.
ഇൻഷുറൻസ് വിവരങ്ങൾ, ടെസ്റ്റ് റിസൽട്ട്, ദുബൈയുടെ മാപ്പ് എന്നിവയും ലഭ്യമാവും. അപകടങ്ങൾ ഉണ്ടായാലോ യാത്ര, ലൈസൻസ് എന്നിവ സംബന്ധിച്ച മറ്റു വിവരങ്ങളോ റിപ്പോർട്ട് ചെയ്യാനും ഇത് ഉപകരിക്കുമെന്ന് ഡി.ടി.സി റിസോഴ്സ് ആൻറ് സപ്പോർട്ട് ഡയറക്ടർ അമ്മാർ അൽ ബുറൈകി പറഞ്ഞു. അടിയന്തിര ഘട്ടങ്ങളിലോ അപകടങ്ങളുണ്ടായാലോ കൺട്രോൾ സെൻററുമായി അതിവേഗം ബന്ധപ്പെടാനുള്ള സൗകര്യവും ആപ്പിലുണ്ട്. വാഹനം എവിടെയെന്ന് എളുപ്പം കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാൻ ഇതുവഴി കഴിയും.
ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ടും സന്തുഷ്ടവുമായ നഗരമാക്കി മാറ്റുക എന്ന സർക്കാർ നയത്തിെൻറ ചുവടുപിടിച്ചും ആർ.ടി.എയുടെ സ്മാർട് ദുബൈ ലക്ഷ്യം സാധ്യമാക്കാനുമാണ് ഇൗ സംവിധാനം ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രൈവർമാരുടെ പരിരക്ഷക്ക് ഉയർന്ന പ്രാധാന്യം നൽകാനും അവരുടെ ഉൽകൃഷ്ഠമായ അധ്വാനത്തിനും സേവനത്തിനും മികച്ചരീതിയിൽ പിന്തുണയും പ്രതിഫലവും ഉറപ്പാക്കാനും ഡി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും ബുറൈകി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
