യാത്രക്കാരിയുടെ മൊബൈൽ തിരിച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക് ആദരം
text_fieldsയാത്രക്കാരി മറന്നുവെച്ച മൊബൈൽ തിരിച്ചേൽപിച്ച ടാക്സി ഡ്രൈവറെ ആദരിക്കുന്നു
ഷാർജ: യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരിച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക് ആദരമൊരുക്കി ഷാർജ പൊലീസ്. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതക്ക് അംഗീകാരം ലഭിച്ചത്.
ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. തുടർന്ന് കോൺഫറൻസ് സ്ഥലത്തെ പൊലീസിനെ ഡ്രൈവർ ഫോൺ ഏൽപിക്കുകയായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ച അധികൃതർ, വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിലെ സാമൂഹിക ഉത്തരവാദിത്തത്തെ അടയാളപ്പെടുത്തുന്ന പ്രവർത്തനമാണെന്ന് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് രണ്ട് ലക്ഷം ദിർഹം മൂല്യമുള്ള പണവും ചെക്കും മറന്നുവെച്ച യാത്രക്കാരന് തിരിച്ചേൽപിച്ച ഡ്രൈവറെ ദുബൈ പൊലീസ് ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

