Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദായ നികുതി റി​േട്ടൺ:...

ആദായ നികുതി റി​േട്ടൺ: വിദേശ ബാങ്ക്​ അക്കൗണ്ട്​ വിവരം  എല്ലാ പ്രവാസികളും നൽകേണ്ടതില്ല

text_fields
bookmark_border
ആദായ നികുതി റി​േട്ടൺ: വിദേശ ബാങ്ക്​ അക്കൗണ്ട്​ വിവരം  എല്ലാ പ്രവാസികളും നൽകേണ്ടതില്ല
cancel
ആശയക്കുഴപ്പം നീക്കാൻ ആദായ നികുതി വകുപ്പ്​ വിശദീകരണക്കുറിപ്പ്​ ഇറക്കി
ദുബൈ: ആദായ നികുതി റി​േട്ടൺ ഫയൽ ചെയ്യു​ന്ന പ്രവാസികളെല്ലാം വിദേശ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ നൽകണമെന്ന്​ നിർബന്ധമില്ല. ഇതു ​ സംബന്ധിച്ചുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ച്​ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്​ പുറത്തിറക്കിയ വിശദീകരണത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. മുൻകൂർ അടച്ച നികുതി തിരിച്ചുകി​േട്ടണ്ടവർ മാത്രമാണ്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ നൽകേണ്ടത്​. അതും​ ഇന്ത്യയിൽ  ബാങ്ക്​ അക്കൗണ്ടില്ലെങ്കിൽ മാത്രം.
ഇത്തവണത്തെ ആദായനികുതി റി​േട്ടൺ ഫോമിലാണ്​ പ്രവാസികൾ വിദേശ ബാങ്ക്​ അക്കൗണ്ട്​ സംബന്ധിച്ച വിശദാംശങ്ങൾ നൽകണമെന്ന കോളം ചേർത്തത്​. ഇത്​ പ്രവാസികൾക്കിടയിൽ വ്യാപകമായ ആശങ്കയുണ്ടാക്കിയിര​ുന്നു. ഭാവിയിൽ വിദേശവരുമാനത്തിന്​ നികുതി വരുന്നതി​​െൻറ മുന്നോടിയാണിതെന്ന്​ വരെ പ്രചരിപ്പിക്കപ്പെട്ടു. ഇൗ സാഹചര്യത്തിലാണ്​ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്​ ഒൗദ്യോഗിക വിശദീകരണം പുറത്തിറക്കിയത്​.
ഇതനുസരിച്ച്​ അടച്ച പണം തിരിച്ചുകിട്ടാനില്ലാത്തവരോ, ഇന്ത്യയിൽ ബാങ്ക്​ അക്കൗണ്ടുള്ളവരോ വിദേശ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ റി​േട്ടൺ ഫോമിൽ ചേർക്കേണ്ടതില്ല. റി​േട്ടണനുസരിച്ച്​ പണം തിരിച്ചുകിട്ടാനുള്ളവരുടെ ബാങ്ക്​ അക്കൗണ്ടിലേക്കാണ്​ ആദായനികുതി വകുപ്പ്​ പണം നിക്ഷേപിക്കുക.  
ഇന്ത്യയിൽ ബാങ്ക്​ അക്കൗണ്ടില്ലാത്ത പ്രവാസികൾ ഇതുംസംബന്ധിച്ച്​ പരാതിപ്പെട്ടതിനെ തുടർന്നാണ്​ ഇത്തവണ അവരുടെ വിദേശ അക്കൗണ്ട്​ വിവരങ്ങൾ കൂടി രേഖപ്പെടുത്താൻ കോളം ചേർത്തതെന്ന്​ അധികൃതർ വിശദീകരിച്ചു.  ഇൗ വർഷത്തെ ആദായ നികുതി റി​േട്ടൺ സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 31 ആണ്​.
 ​എല്ലാ പ്രവാസികളും നികുതി റി​േട്ടൺ ഫയൽ ചെയ്യേണ്ടതില്ല. നാട്ടിൽ വാടക, കച്ചവടത്തിൽ നിന്ന്​ ആദായം, ഒാഹരി  വിൽപ്പനയിൽ നിന്ന്​ ​ഹ്രസ്വകാല ലാഭം തുടങ്ങിയ വഴി വരുമാനമുണ്ടെങ്കിലേ പ്രവാസികൾ ആദായ നികുതി റി​േട്ടൺ ഫയൽ ചെയ്യേണ്ടതുള്ളൂ. 
പ്രവാസി ഇന്ത്യക്കാരുടെ വിദേശത്തുള്ള സമ്പത്തിനോ വരുമാനത്തിനോ നിക്ഷേപത്തിനോ നികുതിയില്ല. 
നാട്ടിൽ വരുമാനമുണ്ടെങ്കിലാണ്​ റി​േട്ടൺ നൽകേണ്ടത്​. ഇന്ത്യയിൽ രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിലേ നികുതി നൽകേണ്ടതുള്ളൂ. ഇതിൽ തന്നെ ചില ഇളവുകളുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax
News Summary - tax
Next Story