നികുതി റിേട്ടൺ സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കുന്നു
text_fieldsഅബൂദബി: ജനുവരി 31ന് ആദ്യ നികുതി കാലയളവ് അവസാനിക്കുകയും മൂല്യവർധിത നികുതി (വാറ്റ്) രജിസ്ട്രേഷൻ നടത്തുകയും ചെയ്ത എല്ലാ ബിസിനസ് സ്ഥാപനങ്ങളും ബുധനാഴ്ചയോടെ നികുതി റിേട്ടൺ സമർപ്പിക്കണമെന്ന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. ബുധനാഴ്ചക്ക് ശേഷം സമർപ്പിക്കുന്ന നികുതി റിേട്ടണുകൾക്കും അടക്കുന്ന കുടിശ്ശിക നികുതിക്കും പിഴ ബാധകമായിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ലളിതമായ നടപടിക്രമങ്ങളിലൂടെ വാറ്റ് റിേട്ടൺ സമർപ്പണത്തിന് അതോറിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എഫ്.ടി.എ ഡയറക്ടർ ഖാലിദ് ആൽ ബുസ്താനി പറഞ്ഞു.
ഒാൺലൈൻ സംവിധാനത്തിലൂടെ റിേട്ടൺ സമർപ്പിക്കാനും അതോറിറ്റിയുടെ വെബ്സൈറ്റിലെ ഇ^സേവന പോർട്ടൽ മുഖേന നികുതി നാല് ഘട്ടങ്ങളിലൂടെ കൃത്യമായി അടക്കാനും കഴിയും. എഫ്.ടി.എ വെബ്സൈറ്റ് സന്ദർശിച്ച് എല്ലാ ദിവസവും 24 മണിക്കൂറും റിേട്ടൺ സമർപ്പിക്കാനും നികുതി അടക്കാനും സാധിക്കും. എഫ്.ടി.എയെയും യു.എ.ഇ സെൻട്രൽ ബാങ്കിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന യു.എ.ഇ ഫണ്ട്സ് ട്രാൻസ്ഫർ സംവിധാനം (യു.എ.ഇഎഫ്.ടി.എസ്) വഴിയും നികുതി അടക്കാൻ സാധിക്കും. യു.എ.ഇയിലെ 77 ബാങ്ക് ബ്രാഞ്ചുകൾ, എക്സ്ചേഞ്ച് ഒാഫിസുകൾ, ധനകാര്യ കമ്പനികൾ എന്നിവ മുഖേന ഇൗ സംവിധാനത്തിലൂടെ വളരെ പെെട്ടന്ന് നികുതി അടവ് പൂർത്തീകരിക്കാൻ സാധിക്കുമെന്നും ഖാലിദ് ആൽ ബുസ്താനി വ്യക്തമാക്കി.
എഫ്.ടി.എയുടെ വെബ്സൈറ്റിെൻറ ഇ^സേവന പോർട്ടലിലെ ഇ^ദിർഹം പ്ലാറ്റ്ഫോം വഴി ഏഴ് വ്യത്യസ്ത പണമടവ് മാർഗങ്ങൾ എഫ്.ടി.എ നൽകുന്നുണ്ട്. വാറ്റ് രജിസ്ട്രേഷൻ നടത്തിയവർ ഇ^ദിർഹം അക്കൗണ്ട് തുടങ്ങിയില്ലെങ്കിൽ എത്രയും വേഗം തുടങ്ങണമെന്ന് ഖാലിദ് ആൽ ബുസ്താനി പറഞ്ഞു. സർക്കാർ സേവനങ്ങൾക്കും വാറ്റിനും പണമടക്കാനുള്ള ഏറ്റവും സുരക്ഷിത മാർഗമാണ് ഇ-ദിർഹം.
നികുതി റിേട്ടൺ സമർപ്പിക്കുേമ്പാൾ വിങ്ങേൾ സൂക്ഷ്മമായി പരിശോധിക്കണം. പത്ത് അടിസ്ഥാന കാര്യങ്ങൾ റിേട്ടണിൽ ഉണ്ടായിരിക്കണം. നികുതി അടക്കുന്നയാളുടെ പേര്, വിലാസം, നികുതി രജിസ്ട്രേഷൻ നമ്പർ, നികുതി റിേട്ടണിെൻറ നികുതി കാലയളവ്, സമർപ്പിക്കുന്ന തീയതി, നികുതി കാലയളവിലെ സ്റ്റാൻഡേഡ് റേറ്റഡ് സപ്ലൈയുടെ മൂല്യം, നികുതി ഇൗടാക്കിയതിെൻറ രശീതി, നികുതി കാലയളവിലെ സീറോ റേറ്റഡ് സപ്ലൈയുടെ മൂല്യം തുടങ്ങിയവയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
