നികുതി നിയമം: എഫ്.ടി.എ ഇ-പഠന മൊഡ്യൂൾ പുറത്തിറക്കി
text_fieldsഅബൂദബി: യു.എ.ഇ നികുതി നിയമം, അവയുടെ നിർവഹണം എന്നിവയുമായി ബന്ധപ്പെട്ട 50 മാർഗനിർദേശ-ഇ പഠന മൊഡ്യൂളുകൾ ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) പുറത്തിറക്കി. അതോറിറ്റി സംഘടിപ്പിക്കുന്ന സമഗ്ര ബോധവത്കരണ കാമ്പയിെൻറ ഭാഗമായാണിത്. നികുതി നടപടികൾ നടപ്പാക്കുന്നതിൽ അതോറിറ്റി സ്വീകരിക്കുന്ന ഉയർന്ന സുതാര്യതാ മാനദണ്ഡങ്ങളും സൂക്ഷ്മതയുമാണ് മാർഗനിർദേശ-ഇ പഠന മൊഡ്യൂളുകൾ പുറത്തിറക്കിയതിലൂടെ പ്രതിഫലിക്കുന്നതെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി പറഞ്ഞു. ഇറക്കുമതി-കയറ്റുമതി അറിയിപ്പ്, എക്സൈസ് നികുതി രജിസ്ട്രേഷൻ, മൂല്യവർധിത നികുതി, നികുതി ഗ്രൂപ്പുകൾ, എക്സൈസ് നികുതി റീഫണ്ട്, നികുതി റിേട്ടൺ ഫയൽ ചെയ്യൽ തുടങ്ങി നികുതിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പരാമർശിക്കുന്നതാണ് മൊഡ്യൂൾ.
എഫ്.ടി.എയുടെ ഒാൺലൈൻ സംവിധാനത്തിൽ വാറ്റ് രജിസ്ട്രേഷൻ നടത്തിയവർക്ക് നികുതി റിേട്ടൺ ഫയൽ ചെയ്യൽ പരിചയപ്പെടുത്തുന്നതിനായി അതോറിറ്റി ‘നാല് ഘട്ടങ്ങളിലൂടെ റിേട്ടൺ ഫയലിങ്’ എന്ന പേരിൽ നിലവിൽ ബോധവത്കരണ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജനുവരി 31ന് ആദ്യ നികുതി കാലയളവ് അവസാനിച്ച ചില ബിസിനസുകളിൽ റിേട്ടൺ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 28ന് മുമ്പ് റിേട്ടൺ ഫയൽ ചെയ്യാനാണ് ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
