ടേസ്റ്റി ടിപ്സ്: ആരോഗ്യത്തിന്‍റെ രസം
text_fieldsഭക്ഷണത്തിന് രസം വേണം, അത് പോലെ ഭക്ഷണത്തിനൊപ്പവും രസം വേണമെന്ന് ചിലർ നിർബന്ധം പിടിക്കുന്നത് ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കിയാണ്. രസത്തിൽ അടങ്ങിയ പുളിയുടെ സത്ത്, മഞ്ഞൾ, കുരുമുളക്, കടുക്, ജീരകം, മല്ലി, ഇഞ്ചി തക്കാളി തുടങ്ങിയവ ഇതിനെ ജനപ്രിയ സൂപ്പ് ആക്കി മാറ്റുന്നു.
ഭക്ഷണത്തിനൊപ്പം രസം ഉൾപ്പെടുത്തുന്നത് ബാക്കി വിഭവങ്ങൾ കഴിച്ചതിനെ തുടർന്നുണ്ടായേക്കാവുന്ന വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കി ദഹനം എളുപ്പമാക്കാൻ വേണ്ടിയാണ്. രസത്തിലെ ഡയറ്ററി ഫൈബറുകളാണ് ഇതിന് സഹായിക്കുന്നത്.
ഇതിലടങ്ങിയ കുരുമുളക് ശരീരത്തിന്‍റെ രാസവിനിമയത്തെ സഹായിക്കുന്നതിലൂടെ മെറ്റബോളിസത്തിന്‍റെ വേഗത വർധിപ്പിക്കുകയും അധിക കൊഴുപ്പുകൾ എരിച്ചു കളയുകയും ചെയ്യും. നാടും വീടും വിട്ടുനിൽക്കുന്നവർക്ക് നാട്ടിലെ ഭക്ഷണം മിസ്സ് ചെയ്യുന്നുണ്ടെങ്കിലും ഓണം വരുന്നതോടെ ആ പഴയ രസമുള്ള ഓർമ്മകൾ മനസ്സിലേക്ക് വരുന്നുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

