ആഗോള ഫുഡ് എക്സിബിഷൻ ‘അനുഗ’യിൽ പ്രദർശനവുമായി ടേസ്റ്റിഫുഡ്
text_fieldsടേസ്റ്റിഫുഡ് മാനേജിങ്
ഡയറക്ടർ മജീദ് പുല്ലഞ്ചേരി
ഷാർജ: ആഗോള തലത്തിൽ ഏറ്റവും വലിയ ഫുഡ് എക്സിബിഷനുകളിലൊന്നായ ‘അനുഗ’യിൽ കേരളീയത്തനിമയുള്ള ഉൽപന്നങ്ങളുടെ ടേസ്റ്റി ഫുഡും ഭാഗമാവുന്നു. ഒക്ടോബർ നാലു മുതൽ എട്ടു വരെ ജർമനിയിലെ കോളോഗിലാണ് ‘അനുഗ’ ഫുഡ് എക്സ്പോ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് 8000ത്തോളം പ്രദർശകരെത്തുന്ന എക്സ്പോയിൽ രണ്ടുലക്ഷത്തിൽ പരം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.
ഗൾഫ് ഫുഡ്, സിയാൽ, പാരിസ് തുടങ്ങിയ അന്താരാഷ്ട്ര ഭക്ഷ്യമേളകളിൽ വിദേശികളടക്കം ഏറെ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റിയ ഇൻസ്റ്റന്റ് ചുക്ക് കാപ്പിപ്പൊടി, ഗുണമേന്മ ഏറിയ വിവിധ തരം തേനുകൾ, പാചകം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന തനി നാടൻ രീതിയിലുള്ള മസാല പൊടികൾ, പ്രാതൽ വിഭവങ്ങളുടെ കൂട്ടുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങി 50 ഓളം ഉൽപന്നങ്ങളാണ് ടേസ്റ്റിഫുഡ് എക്സ്പോയിൽ പ്രദർശിപ്പിക്കുക. ഹാൾ സി.എഫ് 2, സ്റ്റാൻഡ് ഇ- 041 എന്നിവിടങ്ങളിലാണ് ടേസ്റ്റി ഫുഡ് സ്റ്റാളുകൾ. ഇത്തരം അന്താരാഷ്ട്ര ഭക്ഷ്യമേളകളിൽ പങ്കെടുക്കുക വഴി കൂടുതൽ ലോക വിപണി തുറക്കാനും ലോകോത്തര ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുവാനും സാധിക്കുന്നുണ്ടെന്നും ടേസ്റ്റിഫുഡ് ഉൽപന്നങ്ങളെ കുറിച്ചുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ നേരിട്ടറിയാൻ സാധിക്കാറുണ്ടെന്നും അതിനനുയോജ്യമായ കാലാതീതമായ മാറ്റങ്ങൾ വരുത്തിയാണ് ടേസ്റ്റി ഫുഡ് എന്നും വിപണിയിൽ മുന്നിട്ട് നിക്കുന്നതെന്നും മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി പറഞ്ഞു.
ഗുണമേന്മ മുറുകെ പിടിച്ചാൽ ഉപഭോക്താക്കൾ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നതിന്റെ ഉദാഹരണമാണ് ടേസ്റ്റി ഫുഡ് ബ്രാൻഡിന്റെ ലോക വിപണിയിലേക്കുള്ള വളർച്ച. 30 വർഷത്തോളമായി യു.എ.ഇയിലെ പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡാണ് ടേസ്റ്റിഫുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

