ടേസ്റ്റി ഫുഡ് പ്രമോഷൻ ജേതാക്കളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: പ്രമുഖ ഭക്ഷ്യവിതരണ ബ്രാൻഡായ ടേസ്റ്റി ഫുഡ് യു.എ.ഇയിൽ സംഘടിപ്പിച്ച നാഷനൽ പ്രമോഷനിൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ജാക് ജെസ് 6 കാർ ലഭിച്ചത് ഗുജറാത്ത് സ്വദേശിയായ കേതൻ കുമാറിനാണ്. രണ്ടാം സമ്മാനം നേടിയ പത്ത് പേർക്ക് ഒരു വർഷത്തേക്കുള്ള ഗ്രോസറി ഉൽപന്നങ്ങൾ ലഭിക്കും. ദുബൈയിലെ സെവൻ സീസ് ഹോട്ടലിൽ ദുബൈ മുനിസിപ്പാലിറ്റി അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
നടനും അവതാരകനുമായ മിഥുൻ രമേശ്, ടേസ്റ്റി ഫുഡ് എം.ഡി. മജീദ് പുല്ലഞ്ചേരി, സി.ഇ.ഒ ഷാജി ബെലയമ്പത്ത് എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ എട്ടു മുതൽ ഡിസംബർ ആറുവരെയായിരുന്നു കാമ്പയിൻ. യു.എ.ഇയിലെ ഏതെങ്കിലും ഔട്ട്ലറ്റുകളിൽനിന്ന് 10 ദിർഹം വിലയുള്ള ടേസ്റ്റിഫുഡ് ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് കാമ്പയിനിൽ പങ്കാളിയാകാനുള്ള അവസരമുണ്ടായിരുന്നത്.
രണ്ടു മാസം നീണ്ടുനിന്ന പ്രമോഷനിലൂടെ ലക്ഷക്കണക്കിന് പേർ മത്സരത്തിൽ പങ്കെടുത്തതായി സി.ഇ.ഒ ഷാജി ബെലയമ്പത്ത് പറഞ്ഞു. ഇന്റർനാഷനൽ ട്രിപ് പാക്കേജുകളും ആഴ്ചകൾ തോറുമുള്ള ലക്കി ഡ്രോ വഴി ആകർഷകമായ മറ്റു സമ്മാനങ്ങളും പ്രമോഷന്റെ ഭാഗമായി ടേസ്റ്റി ഫുഡ് നേരത്തേ വിതരണം ചെയ്തിരുന്നു. ടേസ്റ്റി ഫുഡ് എന്ന കേരളീയ തനിമയുള്ള ബ്രാൻഡിനെ ലോക നിലവാരത്തിൽ ഉയർത്തിയ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കുള്ള സമർപ്പണമാണ് ഈ പ്രമോഷൻ വഴി ഉദ്ദേശിച്ചതെന്നും ഭാവിയിൽ കൂടുതൽ പ്രമോഷനുകൾക്ക് ടേസ്റ്റി ഫുഡ് കളമൊരുക്കുമെന്നും സി.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

