Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ടേസ്റ്റ് ആൻഡ് ഡ്രൈവ്'...

'ടേസ്റ്റ് ആൻഡ് ഡ്രൈവ്' സമ്മാന വിതരണവും ഇഫ്താറും

text_fields
bookmark_border
ടേസ്റ്റ് ആൻഡ് ഡ്രൈവ് സമ്മാന വിതരണവും ഇഫ്താറും
cancel
camera_alt

‘ടേ​സ്റ്റ് ആ​ൻ​ഡ്​ ഡ്രൈ​വ് വി​ത്ത് ടേ​സ്റ്റി ഫു​ഡ്’ പ്ര​മോ​ഷ​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യ കാ​റി​ന്‍റെ താ​ക്കോ​ൽ അ​ൽ സാ​യി ഗ്രൂ​പ് എം.​ഡി മ​ജീ​ദ് പു​ല്ല​ഞ്ചേ​രി വി​ജ​യി​യാ​യ ആ​ർ. ഹം​സ​ക്ക് കൈ​മാ​റു​ന്നു

Listen to this Article

ദുബൈ: ടേസ്റ്റി ഫുഡ് നടത്തിയ 'ടേസ്റ്റ് ആൻഡ് ഡ്രൈവ് വിത്ത് ടേസ്റ്റി ഫുഡ്' പ്രമോഷന്‍റെ സമ്മാനവിതരണ ചടങ്ങും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ദുബൈ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ കാറിന്‍റെ താക്കോൽ അൽ സായി ഗ്രൂപ് എം.ഡി മജീദ് പുല്ലഞ്ചേരി വിജയിയായ ആർ. ഹംസക്ക് കൈമാറി. രണ്ടാം സമ്മാനം 10 പേർക്ക് എൽ.ഇ.ഡി ടെലിവിഷൻ, മൂന്നാം സമ്മാനം അഞ്ച് പേർക്ക് ഫുഡ് പ്രോസസർ, പ്രോത്സാഹന സമ്മാനമായി 25 പേർക്ക് ഗോൾഡ് കോയിൻ എന്നിവയും വിതരണം ചെയ്തു. അൽ സായി ഗ്രൂപ് സി.ഇ.ഒ ഷാജി ബലയമ്പത്ത് സ്വാഗതം പറഞ്ഞു. നെസ്റ്റോ ഗ്രൂപ് എം.ഡി സിദ്ദീഖ്, മദീന ഗ്രൂപ് എം.ഡി അബ്ദുല്ല പൊയിൽ, സഫാരി ഗ്രൂപ് ഡയറക്ടർ ഷമീം, തലാൽ ഗ്രൂപ് ഡയറക്ടർ മഹ്മൂദ്, പാസൺസ് ഗ്രൂപ് എം.ഡി നാസർ, റീജൻസി ഗ്രൂപ് എം.ഡി അൻവർ അമീൻ തുടങ്ങി യു.എ.ഇയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ്-ഹൈപർ മാർക്കറ്റ് പ്രതിനിധികൾ പങ്കെടുത്തു.

മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കലാണ് 25 വർഷത്തെ പാരമ്പര്യമുള്ള ടേസ്റ്റി ഫുഡ് ലക്ഷ്യമിടുന്നതെന്ന് സാരഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിനായി കൂടുതൽ ഉൽപന്നങ്ങൾ ബ്രാൻഡിൽ ഉൾപ്പെടുത്തുമെന്നും കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കുമെന്നും കമ്പനി നേതൃത്വം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiTaste and DriveTasty food gift distribution and iftarAl Sai Group
News Summary - ‘Taste and Drive’ gift distribution and iftar
Next Story