തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്ന നിർമാണ കമ്പനികൾക്ക് സർക്കാർ പദ്ധതികളിൽ മുൻഗണന
text_fieldsദുബൈ: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് മികച്ച നടപടികൾ സ്വീകരിക്കുന്ന കമ്പനികൾക്ക് സർക്കാർ പദ്ധതികളിലും അന്താരാഷ്ട്ര കരാറുകളിലും മുൻഗണന നൽകും. തൊഴിൽ അവകാശ സംരക്ഷണത്തിന് ഏർപ്പെടുത്തിയ തഖ്ദീർ അവാർഡിൽ പഞ്ച^ചതുർ നക്ഷത്ര വിജയം നേടുന്ന സ്ഥാപനങ്ങൾക്കാണ് ഇൗ പരിഗണന ലഭിക്കുക. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന 9,854 ഫാക്ടറികളും 282 കമ്പനികളുമാണ് തഖ്ദീർ അവാർഡിെൻറ രണ്ടാം പതിപ്പിൽ മാറ്റുരക്കുക. ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികളെ കൂടി ഇക്കുറി പദ്ധതിയിൽ ഉൾപ്പെടുത്തിയതായി താമസ കുടിയേറ്റ ഡയറക്ടറേറ്റ് ഡെ.ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്തു ലക്ഷത്തോളം വരുന്ന നിർമാണ തൊഴിലാളികളുടെ അവകാശങ്ങൾ അന്താരാഷ്ട്ര ഉടമ്പടികൾ പ്രകാരം ഉറപ്പാക്കുന്നതിന് തഖ്ദീർ അവാർഡ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ എയർപോർട്ട്സ് ഫ്രീ സോൺ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ സറൂനിയും സംബന്ധിച്ചു.
അവാർഡിനുള്ള അപേക്ഷകൾ ആഗസ്റ്റ് വെര സ്വീകരിക്കും.നവംബറിലാണ് പുരസ്കാര പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
