Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

text_fields
bookmark_border
Tanishq,
cancel

ദുബൈ: അപൂർവവും സവിശേഷവുമായ 800-ലേറെ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ജ്വല്ലറി ദുബൈയിൽ ത്രിദിന 'പ്രിവേ' പ്രദർശനം തുടങ്ങി. തനിഷ്കിന്റെ വിദഗ്ധ ആഭരണനിർമാതാക്കൾ സ്വന്തം ശിൽപശാലയിൽ നിർമിച്ച സൃഷ്ടികളാണ് പ്രിവെയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ കമ്പനിയുടെ ആഭരണ ബ്രാൻഡായ തനിഷ്ക് സംഘടിപ്പിക്കുന്ന ഈ മേള ബിസിനസ് ബേയിലെ ജെ.ഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ ഇന്ന് മുതൽ (ഒക്ടോബർ 23 മുതൽ 25) ഞായർ വരെയാണ് ബ്രാൻഡിന്‍റെ വൈദഗ്ധ്യവും ആഭരണനിർമാണത്തിലെ മികവും വെളിപ്പെടുത്തുന്ന പ്രദർശനം. പ്രമുഖ ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയും തനിഷ്കും ചേർന്നൊരുക്കിയ ആഭരണശേഖരം ആദ്യമായി ഗൾഫ് മേഖലയിലെത്തുന്ന എന്ന പ്രദര്ശനത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം.

വർഷങ്ങളെടുത്ത് രൂപകൽപന ചെയ്ത്, ആഭരണനിർമാണത്തിലെ സാങ്കേതിക മികവിന്റെ പരമാവധി പ്രയോജനപ്പെടുത്തി നിർമിച്ച സൃഷ്ടികളാണ് പ്രദർശനത്തിലുള്ളതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഇന്‍റർനാഷനൽ ബിസിനസ് വിഭാഗം അസി. വൈസ് പ്രസിഡന്‍റും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫിസറുമായ നിരജ് ഭാകരെ പറഞ്ഞു.


ഒരു പ്രത്യേക സീസണിനോ വിപണിയുടെ ആവശ്യത്തിനോ വേണ്ടി നിർമിച്ചവയല്ല ഈ ആഭരണങ്ങൾ. കരകൗശല വിദഗ്ധരുടെ കഴിവും ഭാവനയും പരമാവധി ഉപയോഗപ്പെടുത്തി സൃഷ്ടിച്ചവയാണിവ. ചെലവിന്‍റെയോ സമയത്തിന്‍റെയോ പരിധികളില്ലാതെ ഇന്ത്യൻ ഹൈ ജ്വല്ലറി നിർമാണത്തിന്‍റെ മികവ് അടുത്തറിയാൻ പ്രദർശനം അവസരമൊരുക്കുന്നു. ഇത്തരമൊരു ശേഖരം ഇതുവരെ പൊതുവേദിയിൽ അവതരിപ്പിച്ചിട്ടില്ലെന്നും യു.എ.ഇയിൽ പ്രദർശിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ മിശ്രയുടെ ഡിസൈൻ വൈദഗ്ധ്യവും തനിഷ്കിന്‍റെ ഉന്നത ജ്വല്ലറി നിർമാണ മികവും ഒരുമിക്കുന്ന ഈ സഹകരണം, കൈവേലയ്ക്കും ദീർഘകാലത്തെ അധ്വാനത്തിനും പ്രാധാന്യം നൽകുന്ന രണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നു.

കല്ലുകൾ പതിപ്പിക്കുന്നതിലെ സൂക്ഷ്മത, രൂപകൽപനയിലെ പുതുമ, നിർമാണത്തിലെ സങ്കീർണത എന്നിവയിൽ തനിഷ്കിന്‍റെ മികവ്​ പരീക്ഷിക്കുന്ന ആഭരണങ്ങളാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്വർണം ശിൽപസമാനമായി ഉയർത്തി ഓരോ രത്നത്തെയും ചുറ്റിപ്പിടിക്കുന്ന രീതിയിലുള്ള ആഭരണനിർമാണമാണ് ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്. ലോഹത്തെ വെറും ചട്ടക്കൂടായി കാണാതെ ഡിസൈനിന്‍റെ ഭാഗമായി മാറ്റുന്ന ഈ രീതി ആഭരണങ്ങൾക്ക് സവിശേഷമായ രൂപഭംഗി നൽകുന്നു.

ശരീരത്തിന്‍റെ ചലനങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതികളിൽ ഇളകുന്ന തരത്തിൽ സന്ധികളും തൂക്കിയിട്ട ഘടകങ്ങളും ഉപയോഗിച്ച് നിർമിച്ച മാലകളും പ്രദർശനത്തിലുണ്ട്. അഴിച്ചെടുക്കാവുന്ന പെൻഡന്‍റുകൾ, ആഭരണമധ്യത്തിൽ മാറ്റിവയ്ക്കാവുന്ന കല്ലുകൾ, മാലയായും പെൻഡന്‍റായും നെറ്റിചുട്ടിയായും ഉപയോഗിക്കാവുന്ന ഘടകങ്ങളുള്ള ആഭരണങ്ങൾ എന്നിവയും ത്രിദിന 'പ്രിവേ' പ്രദർശത്തിന്‍റെ ഭാഗമാണ്.


കൊത്തുപണികളിലൂടെയും രത്നങ്ങൾ പതിപ്പിച്ചും ഒരുക്കിയ മയിലിന്‍റെ രൂപവും മില്ലിമീറ്റർ കൃത്യതയിൽ നിർമിച്ച ദേവീദേവന്മാരുടെ ശിൽപരൂപങ്ങളും ആഭരണനിർമാണത്തിലെ അപൂർവമായ വൈദഗ്ധ്യത്തിന്‍റെ ഉദാഹരണങ്ങളാണ്. സ്വർണപ്പണിയും രത്നങ്ങൾ പതിപ്പിക്കുന്നതും സൂക്ഷ്മമായ രൂപങ്ങൾ നിർമിക്കുന്നതും ഒരേ ശിൽപശാലയിൽ കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ കഴിവാണ് ഇത്തരം സൃഷ്ടികൾക്ക് പിന്നിൽ.

ഇന്ത്യൻ ആഭരണപാരമ്പര്യത്തിലെ നാല് പ്രധാന പ്രമേയങ്ങളാണ് പ്രദർശനത്തിലെ ശേഖരങ്ങളിൽ ആവർത്തിച്ചുവരുന്നത്. വള്ളികളും പൂന്തോട്ടങ്ങളും ഫലവൃക്ഷങ്ങളും തൂക്കിയിട്ട രൂപങ്ങളും ഉൾക്കൊള്ളുന്ന പ്രകൃതിദൃശ്യങ്ങൾ, ഇന്ത്യൻ ആഭരണകലയിൽ ഏറ്റവും സങ്കീർണമായി ആവിഷ്കരിക്കപ്പെടുന്ന മയിലിന്‍റെ രൂപം, ഒമ്പത് രത്നങ്ങൾക്കും പ്രത്യേക അർഥം നൽകുന്ന നവരത്ന വിന്യാസം, ഇന്ത്യൻ രാജസദസ്സുകളിലെ വാസ്തുശൈലി എന്നിവയാണവ.

മണ്ഡപങ്ങൾ, മേലാപ്പുകൾ, ചന്ദ്രക്കലകൾ, ജാലിവേലികൾ, മണിയുടെ ആകൃതിയിലുള്ള താഴികക്കുടങ്ങൾ തുടങ്ങിയ പരമ്പരാഗത രൂപങ്ങളും ആഭരണങ്ങളിൽ ആവിഷ്കരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യൻ സ്വർണപ്പണിക്കാർ പിന്തുടരുന്ന കലാപാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ് ഈ ശേഖരം.

സ്വർണഭരണങ്ങൾക്കൊപ്പം തനിഷ്ക്​ ഡയമണ്ട് വൈദഗ്ധ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങളുടെ പ്രത്യേക അനുഭവവും 'പ്രിവേ' സന്ദർശകർക്ക് ലഭിക്കും. പ്രദർശനവേദിയിൽത്തന്നെ തത്സമയം നടത്തുന്ന വജ്രപരിശോധന നേരിൽ കാണാനും ഓരോ വജ്രത്തിന്‍റെയും ആധികാരികത പരിശോധിക്കുന്ന നടപടിക്രമങ്ങൾ മനസ്സിലാക്കാനും ഇതിലൂടെ അവസരമൊരുങ്ങും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tanishq brings a three-day 'Privé' rare jewellery exhibition to Dubai
Next Story