മലയാളി എഴുത്തുകാരുടെ ചിത്രങ്ങൾ സമ്മാനിച്ച് തമിഴ് സാഹിത്യകാരൻ
text_fieldsസുബ്രഭാരതി മണിയനിൽനിന്ന് ഇസ്മയിൽ മേലടി ചിത്രം സ്വീകരിക്കുന്നു
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രവാസ ലോകത്തുള്ള 25 മലയാളി എഴുത്തുകാരുടെ ചിത്രങ്ങൾ സമ്മാനിച്ച് പ്രമുഖ തമിഴ് സാഹിത്യകാരൻ സുഭ്രഭാരതി മണിയൻ. ഇ.കെ. ദിനേശൻ, ഇസ്മയിൽ മേലടി, മുരളി മംഗലത്ത്, ഷീല പോൾ, സാദിഖ് കാവിൽ, ഷാജി ഹനീഫ്, കെ.എം. അബ്ബാസ്, ഷെമി, റോഷിൻ ഷാൻ, ഷാബു കിളിത്തട്ടിൽ, സലീം അയ്യനത്ത്, വെള്ളിയോടൻ, പ്രവീൺ പാലക്കീൽ, അനീഷ പി, സോണിയ റഫീഖ്, സർഗ റോയ്, സദാശിവൻ അമ്പലമേട്, സിറാജ് നായർ, വൈ.എ. സാജിത, ഷംസീർ ചാത്തോത്ത്, ജെഫു ജൈലാഫ്, സഹർ അഹ്മദ്, ഉഷ ചന്ദ്രൻ, കെ.പി. റസീന, നൗസി മുഹമ്മദ് എന്നിവരുടെ ചിത്രങ്ങളാണ് ഷാർജ പുസ്തകമേളയിൽ സമ്മാനിച്ചത്. മേട്ടുപ്പാളയം സ്വദേശിയായ ചിത്രകാരൻ തൂരികൈ ചിന്ന രാജാണ് ചിത്രങ്ങൾ വരച്ചത്. സുഭ്രഭാരതി മണിയൻ മുമ്പ് നിരവധി മലയാള കവിതകൾ തമിഴിലേക്ക് വിവർത്തനം ചെയ്യിപ്പിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുപ്പൂർ സ്വദേശിയായ ഇദ്ദേഹം ഭാര്യാസമേതമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തിയത്.

