തമിഴ് സംരംഭകരുടെ സംഗമവും പുസ്തക പ്രകാശനവും ഇന്ന്
text_fieldsതമിഴ് സംരംഭക സംഗമത്തിന്‍റെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
ദുബൈ: ഗൾഫിൽ ഏറ്റവും സ്വാധീനമുള്ള തമിഴരുടെ സംഗമം ഇന്ന് ദുബൈയിൽ നടക്കും. ‘ശിഗരം 2026’ എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ ഗൾഫിലെ നൂറ് തമിഴ് പ്രമുഖരെ പരിചയപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘ഗ്ലോബൽ തമിഴ് എന്‍റർപ്രണേഴ്സ് ലീഡർഷിപ് സമ്മിറ്റ്’ എന്ന പേരിലാണ് സംഗമം. ഇതോടൊപ്പം, ഗൾഫിൽ വെന്നിക്കൊടി നാട്ടിയ 100 തമിഴ് പ്രതിഭകളെ അടയാളപ്പെടുത്തുന്ന ‘100 തമിഴ് ലീഡേഴ്സ് ഓഫ് അറേബ്യ 2026’ കോഫി ടേബിൾ ബുക്ക് പ്രകാശനവും നടക്കും.
ദുബൈ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലിൽ ശനിയാഴ്ച വൈകുന്നേരം 5.30നാണ് പരിപാടിക്ക് തുടക്കമാവുക. വൈകുന്നേരം അഞ്ചരക്ക് ആരംഭിക്കുന്ന ചടങ്ങിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ തമിഴ് വ്യക്തിത്വങ്ങൾ പങ്കെടുക്കും.
‘ഇന്ന് നയിക്കുന്നു, നാളേക്ക് പ്രചോദനമാകുന്നു’ എന്ന പ്രമേയത്തിലുള്ള സംഗമം, ഗൾഫിലെ തമിഴ് സംരംഭകരുടെ വളർച്ചയെയും അവരുടെ സംഭാവനകളെയും ആദരിക്കുന്നതിനായാണ് സംഘടിപ്പിക്കുന്നത്. വൈകീട്ട് 6.30 മുതൽ കലൈയരശൻ, കാർത്തിക് രാമൻ, സെന്തിൽ കുമാരൻ, അജ്നാഷ് തുടങ്ങിയ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. ലീമ റോസ് ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകും. ഡബ്ല്യു.ഐ.ടി ഇവന്റ്സ് പ്രതിനിധി മെർലിൻ ആൻലറ്റ്, വിജയ്, കലയരസൻ, മണിരത്നം, ശരവണൻ കൃഷ്ണമൂർത്തി, വെങ്കിട്ട്, ശിവശങ്കരി, ഇർഫാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

