തല്ലോണം ഓണപ്പാട്ട് പ്രകാശനം
text_fieldsദുബൈ: യു.എ.ഇ അരങ്ങ് കലാകൂട്ടായ്മയും മാർച്ച് മോഷൻ എന്റർടൈൻമെൻറും ചേർന്നൊരുക്കിയ ‘തല്ലോണം’ ഷോർട്ട് ഫിലിമിലെ ഓണപ്പാട്ട് മാത്തുക്കുട്ടി ജോസഫ് പ്രകാശനം ചെയ്തു. ആരിഫ് കൊയിലാണ്ടി രചിച്ച ഗാനത്തിന് ഹാഷിം തിക്കോടിയാണ് ഈണമിട്ടത്. അജ്മൽ ബഷീർ ഓർക്കസ്ട്രേഷൻ ചെയ്ത് ആലപിച്ചു.
വീണ ശ്രീദർശ് കോറിയോഗ്രാഫി നിർവഹിച്ചു. ചടങ്ങിൽ ഷോർട്ട് ഫിലിമിന്റെ നിർമാതാവും തിരക്കഥാകൃത്തുമായ വിവേക് ജി. പിള്ള, ഗാനരചയിതാവ് ആരിഫ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ബിതിൻ നീലു, എഡിറ്റർ അനസ് റംസാൻ, ഗായകൻ റഷീദ് പള്ളിക്കൽ, സാധിക്ക് സിദ്ധു എന്നിവർ സന്നിഹിതരായിരുന്നു. ഷംസീർ ഖാൻ സംവിധാനം ചെയ്ത തല്ലോണം ഷോർട്ട് ഫിലിം നർമത്തിന്റെ മേമ്പൊടിയിൽ രസകരമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് തിരക്കഥകൃത്ത് വിവേക് ജി. പിള്ള പറഞ്ഞു. ചിത്രത്തിന്റെ തിയറ്റർ പ്രീമിയറും യൂട്യൂബ് റിലീസും ഒക്ടോബറിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

