മുസഫയിൽ തലാൽ മാർക്കറ്റിന്റെ അഞ്ചാമത്തെ ഔട്ട്ലെറ്റ് തുറന്നു
text_fieldsഅബൂദബിയിലെ മുസഫയിൽ തലാൽ മാർക്കറ്റിന്റെ അഞ്ചാമത്തെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: യു.എ.ഇയിലെ അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നായ തലാൽ മാർക്കറ്റ്, അബൂദബിയിലെ മുസഫ മേഖലയിൽ അഞ്ചാമത്തെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഗ്രൂപ്പിന് കീഴിൽ രാജ്യത്തെ ആകെ ഔട്ട്ലെറ്റുകളുടെ എണ്ണം 85 ആയി. തലാൽ ഗ്രൂപ് പ്രതിനിധികളും മറ്റു പ്രമുഖരും അഭ്യുദയകാംക്ഷികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
റിബൺ മുറിക്കൽ ചടങ്ങിനുശേഷം സ്റ്റോറിന്റെ അത്യാധുനിക സൗകര്യങ്ങൾ അതിഥികൾ സന്ദർശിച്ചു. മുസഫയിലെ തിരക്കേറിയ വ്യവസായിക, റെസിഡൻഷ്യൽ കേന്ദ്രത്തിലെ പുതിയ ഔട്ട്ലെറ്റിൽ വ്യത്യസ്തമായ ഫ്രഷ് ഉൽപന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി ഗുണനിലവാരമുള്ള സാധനങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. അബൂദബിയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സജീവമായ മുസഫ മേഖലയിലെ താമസക്കാർക്ക് സൗകര്യപ്രദവും താങ്ങാനാവുന്ന വിലയിലും ഷോപ്പിങ്ങിന് അവസരമൊരുക്കാൻ പ്രതിജ്ഞബദ്ധമാണെന്നും ചടങ്ങിൽ സംസാരിച്ച തലാൽ ഗ്രൂപ്പിന്റെ മുതിർന്ന പ്രതിനിധി പറഞ്ഞു.
തലാൽ ഗ്രൂപ്പിന്റെ വിശ്വാസം, ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി എന്നീ പ്രധാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, പുതിയ സ്റ്റോർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നതായി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

