‘തക്വീൻ: സയൻസും സർഗാത്മകതയും’ പ്രദർശനം ആറുമുതൽ
text_fieldsഷാർജ: ഹൗസ് ഓഫ് വിസ്ഡം, സൗദി അറേബ്യയിലെ കിങ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘തക്വീൻ: സയൻസും സർഗാത്മകതയും’ പ്രദർശനം ഡിസംബർ ആറിന് ആരംഭിക്കും. 2024 മാർച്ച് 6 വരെ നടക്കുന്ന പ്രദർശനം യു.എ.ഇയിൽ ആദ്യമാണ് ഒരുക്കുന്നത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ ചരിത്രപരമായ പുരാവസ്തുക്കൾ, കൈയെഴുത്തുപ്രതികൾ, പുരാതന ശാസ്ത്ര ഉപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന പ്രദർശനമുണ്ടാകും. എൻജിനീയറിങ്, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതം, ജന്തുശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ആദ്യകാല അറബ് ലോകത്തിന്റെ സംഭാവനകൾ എക്സിബിഷനിൽ ഇടംപിടിക്കും.
ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറികളിൽ ഒന്നായി പ്രവർത്തിക്കുകയും നിർണായക പങ്ക് വഹിക്കുകയും ചെയ്ത ബാഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡത്തിന്റെ പുരാതന ഹാളുകളിലും ഷെൽഫുകളിലും ട്രഷറികളിലും സൂക്ഷിച്ചിരിക്കുന്ന സമ്പന്നമായ പൈതൃകവും ചരിത്രവും പ്രകാശിപ്പിക്കുക എന്നതാണ് പ്രദർശനത്തിന്റെ പ്രാഥമിക ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

