Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅരികിലെത്തിക്കൂ...

അരികിലെത്തിക്കൂ ഞങ്ങളുടെ കുഞ്ഞുങ്ങളെ  

text_fields
bookmark_border
takemetomom
cancel

ദുബൈ: കോവിഡ്​ വന്നുപോയവർക്ക്​ 28 ദിവസം കഴിഞ്ഞാൽ മക്കളെ ചേർത്തുപിടിക്കുകയും മുത്തം നൽകുകയും ചെയ്യാം. ഞങ്ങൾക്ക്​ ഞങ്ങളുടെ കുഞ്ഞുങ്ങളെ അടുത്ത്​ ഒന്ന്​ കാണുവാൻ ഇനി എത്രകാലം കൂടി കാത്തിരിക്കണം? ചോദിക്കുന്നത്​ ഗൾഫ്​ രാജ്യങ്ങളിലുള്ള മാതാപിതാക്കളാണ്​. 

പഠനത്തിനും മറ്റ്​ ആവശ്യങ്ങൾക്കുമായി നാട്ടിൽ പോയതാണ്​ മക്കൾ. ലോക്​ഡൗൺ തുടങ്ങിയതോടെ രക്ഷിതാക്കളും കുട്ടികളും രണ്ട്​ ധ്രുവങ്ങളിലെന്ന പോലെയായി. വിമാന വിലക്ക്​ അവസാനിക്കുമെന്നും അതോടെ വീണ്ടും ഒത്തുചേരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വരവ്​ അനിശ്ചിതമായി നീളുന്നതോടെ കടുത്ത സങ്കടത്തിലും മനഃസംഘർഷത്തിലുമാണിവർ.

ഒരു വയസ്സുള്ള കുഞ്ഞു മുതൽ കോളജ്​ വിദ്യാർഥികൾ വരെ ഇത്തരത്തിൽ നാട്ടിൽ ഒറ്റപ്പെട്ടുപോയിട്ടുണ്ട്​. ഹോസ്​റ്റലുകളിൽ താമസിച്ചു പഠിച്ചിരുന്ന പല അണുകുടുംബങ്ങളിലെ കുട്ടികളും ലോക്​ഡൗൺ മൂലം കാമ്പസുകൾ അടച്ചതോടെ എവിടേക്ക്​ പോകണം എന്ന്​ അറിയാത്ത അവസ്​ഥയിലായിരുന്നു. കുടുംബ വീടുകളിലേക്കും മാതാപിതാക്കളുടെ സുഹൃത്തുക്കളുടെ വീടുകളിലേക്കും ചേക്കേറിയ അവർ മാതാപിതാക്കൾക്കൊപ്പം ചേരാൻ നാളുകളെണ്ണി കാത്തിരിക്കാൻ തുടങ്ങിയിട്ട്​ നാലുമാസത്തോടടുക്കുന്നു.

നാട്ടിലേക്ക്​ വിമാന സർവിസ്​ ആരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലുൾപ്പെടെ അവശ്യസേവന രംഗത്ത്​ പ്രവർത്തിക്കുന്നവരും മറ്റുമായ രക്ഷിതാക്കൾക്ക്​ നിലവിൽ നാട്ടിലേക്ക്​ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്​. മാതാപിതാക്കളെ വേർപിരിഞ്ഞിരിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മനുഷ്യാവകാശം ആരും ചർച്ച ചെയ്യാനോ അവർക്കായി വാദിക്കാനോ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ യു.എ.ഇയിൽ നിന്നുള്ള പ്രിയ ഫിറോസ്​, ​ഡോ. നിദ സലാം എന്നീ ഉമ്മമാരാണ്​ പ്രശ്​നത്തിലേക്ക്​ പൊതുജന ശ്രദ്ധ ക്ഷണിക്കുന്നത്​. 

നാട്ടിൽ ഒറ്റപ്പെട്ടത്​ കാരണം കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും മനഃസംഘർഷങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ സംബോധന ചെയ്യാനും പ്രശ്​നത്തിന്​ പരിഹാരം കാണാനും അധികൃതരും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്ന്​ പ്രിയ ഫിറോസ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.  ഇൗ വിഷയം ചർച്ച ചെയ്യാൻ പ്രിയയും നിദയും ചേർന്ന്​ ആരംഭിച്ച വാട്ട്​സ്​ആപ്പ്​ കൂട്ടായ്​മയിൽ ഇതിനകം എഴുപതിലേറെ അമ്മമാരാണ്​ ചേർന്നിരിക്കുന്നത്​.  

takemetoMoM എന്ന ഹാഷ്​ടാഗിൽ ഇവർ സമൂഹ മാധ്യമ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്​. നാട്ടിൽനിന്ന്​ അവശ്യസേവനത്തിനായി ആരോഗ്യപ്രവർത്തകരെയും മറ്റും കൊണ്ടുവരാൻ ആശുപത്രികൾക്ക്​ അനുമതി നൽകിയതു പോലെ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക്​ പ്ര​േത്യക പരിഗണന നൽകി തിരിച്ചെത്തിക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന്​ ഇവർ പറയുന്നു. ഇക്കാര്യം ഉന്നയിച്ച്​ അടുത്ത ദിവസം  വിദേശകാര്യ മന്ത്രാലയത്തിനും നയതന്ത്രകാര്യാലയത്തിനും സങ്കടഹരജി സമർപ്പിക്കും. വേണ്ടി വന്നാൽ നിയമനടപടികളുടെ സാധ്യതകളും ആരായും. സമാന സാഹചര്യത്തിലുള്ള അമ്മമാർക്കും രക്ഷിതാക്കൾക്കും ഇൗ നമ്പറുകളിൽ  0561700178 (ഡോ. നിദാ സലാം) 0555432142 (പ്രിയ ഫിറോസ്​) ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstrandedmotherscovidlockdown
News Summary - take me to mom hashtag
Next Story