ദുബൈയിൽ താജ്വി ഗോൾഡ് പുതിയ രണ്ട് സ്റ്റോറുകൾ ആരംഭിച്ചു
text_fieldsദുബൈയിൽ ആരംഭിച്ച താജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രമുഖ ജ്വല്ലറി ബ്രാൻഡായ താജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബൈയിൽ പുതിയ രണ്ട് സ്റ്റോറുകൾ കൂടി തുറന്നു. ഒരേ ദിവസം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രണ്ട് ഷോറൂമുകളും ഉദ്ഘാടനം ചെയ്തു. ജ്വല്ലറിയുടെ ആറാമത്തെ ഷോറൂം ദേര ഗോൾഡ് ലാൻഡ് ബിൽഡിങ്ങിലും ഏഴാമത്തെ ഷോറൂം അൽ മുത്തീനയിലുമാണ് തുറന്നത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ചു നിരവധി കലാപരിപാടികളും അരങ്ങേറി. ഡയമണ്ട്, ആന്റിക്ക്, ലൈറ്റ് വെയ്റ്റ് ജ്വല്ലറി, പ്രഷ്യസ് ജ്വല്ലറി, ഇറ്റാലിയൻ, കസ്റ്റമൈസ്ഡ് ജ്വല്ലറി തുടങ്ങി നിരവധി കലക്ഷനുകളാണ് പുതിയ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോൾഡ് കോയിനും ഗോൾഡ് ബാറും പണിക്കൂലി ഇല്ല. മാത്രമല്ല ഏത് ഡയമണ്ട് ജ്വല്ലറി പർച്ചേസ് ചെയ്യുമ്പോഴും 60 ശതമാനം ഓഫർ കൂടാതെ, 750 ദിർഹം കാഷ് ബാക്കും ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു.
ദുബൈയിലെ മീന ബസാർ, ഇത്ര കമ്യൂണിറ്റി ദേര, യൂനിയൻ മെട്രോ എന്നിവിടങ്ങളിൽ ഉടൻ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ഷമീർ ഷാഫിയും കൂട്ടിച്ചേർത്തു. ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, യു.എസ്, യു.കെ, സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

