തജികിസ്താൻ ഇൻഫ്ലുവൻസർ അബ്ദു റോസിഖിനെ വിട്ടയച്ചു
text_fieldsഅബ്ദു റോസിഖ്
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവെക്കപ്പെട്ട തജികിസ്താൻ ഗായകനും ഇൻഫ്ലുവൻസറുമായ അബ്ദു റോസിഖിനെ വിട്ടയച്ചു. കഴിഞ്ഞ ദിവസം മോണ്ടിനെഗ്രോയിൽനിന്ന് ദുബൈയിലെത്തിയ ഉടനെ ഇദ്ദേഹത്തെ അധികൃതർ കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു നടപടിയെന്നാണ് ഇദ്ദേഹത്തിന്റെ ഓഫിസിനെ ഉദ്ധരിച്ച് യു.എ.ഇ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ ദുബൈ മീഡിയയോ ഓഫിസോ ദുബൈ പൊലീസോ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഹയാത്ത് റീജൻസ് ദുബൈ ക്രീക്ക് ഹൈറ്റ്സിൽ നടന്ന ഒരു അവാർഡ് പരിപാടിയിൽ 21കാരനായ അബ്ദു റോസിഖ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറബ് മേഖലയിലെ ഏറെ ശ്രദ്ധേയനായ ഇൻഫ്ലുവൻസറാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

