‘തജല്ലീ’ മീലാദ് ആഘോഷം
text_fieldsഷാർജ: ജെ.എസ്.സി യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ‘തജല്ലീ: മീലാദ് @1500’ എന്ന പേരിൽ നബിദിന പരിപാടി സംഘടിപ്പിച്ചു. ഷാർജ മീയാ മാളിൽ നടന്ന ചടങ്ങിൽ അബ്ദുൽ ജബ്ബാർ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് ഹുദവി അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുൽ ഖാദർ ഖാദിരി അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. നബിയും അനുചരന്മാരും കാണിച്ചുതന്ന പാത പിന്തുടരുമ്പോഴാണ് മനുഷ്യന് ശാന്തിയും സമാധാനവും ലഭിക്കുന്നതെന്നും ഇതാണ് മുൻകാല മഹാത്മാക്കൾ പഠിപ്പിച്ച പാതയെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുഹ്യിദ്ദീൻ അഫീഫ് ജീലാനിയുടെ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഖമറുൽ ഹുദാ ഹുദവി ആശംസ നേർന്നു. ഹബീബുറഹ്മാൻ ഹുദവി സ്വാഗതവും അബ്ദുൽ റഊഫ് കിടങ്ങഴി നന്ദിയും പറഞ്ഞു. മാസ്റ്റർ നിയാസിന്റെയും മാസ്റ്റർ റമീസിന്റെയും നേതൃത്വത്തിലുള്ള പ്രവാചക പ്രകീർത്തന ഗാനാലാപനവും പരിപാടിയോടനുബന്ധിച്ച് നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

