ടൈലറിംഗ്, എംേബ്രായിഡറി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്കൂൾ െപ്രാജക്ട്സ് ആൻറ് ഡവലപ്മെൻറ്(എസ്.പി.ഡി. സി) കമ്മിറ്റി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിക്കുന്ന ടൈലറിംഗ്,എംേബ്രായിഡറി ക ോച്ചിംഗ് ക്ലാസുകളുടെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്ഥാപക പ്രസിഡൻറ് വി.ദാമോദരൻ നിർവഹിച്ചു.
പ്രസിഡൻറ് ഇ.പി.ജോൺസൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ആക്ടിംഗ് ട്രഷറർ ഷാജി കെ.ജോൺ,മുൻ പ്രസിഡൻറ് വി.സലീം,മുൻ ജനറൽ സെക്രട്ടറി നിസാർ തളങ്കര എന്നിവർ പ്രസംഗിച്ചു. ജോ. ജനറൽ സെക്രട്ടറി അഡ്വ.സന്തോഷ് കെ.നായർ,മുൻ പ്രസിഡൻറ് അഡ്വ.വൈ.എ.റഹീം തുടങ്ങിയവർ സംബന്ധിച്ചു. ഹരിലാൽ ആമുഖ പ്രഭാഷണം നടത്തി.കോഡിനേറ്റർ ത്വയ്യിബ് ചേറ്റുവ സ്വാഗതം പറഞ്ഞു. ഫെബ്രുവരി ആദ്യവാരം കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
