തയ്യല്‍ കടകള്‍ക്ക് മുന്നറിയിപ്പ്; പരമ്പരാഗത വസ്ത്രനിർമാണത്തിൽ മാനദണ്ഡങ്ങള്‍ പാലിക്കണം
text_fieldsറാസല്‍ഖൈമ: പരമ്പരാഗതവും തദ്ദേശീയവുമായ വസ്ത്ര മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനെതിരെ തയ്യല്‍ കടകള്‍ക്ക് മുന്നറിയിപ്പ് നല്കി റാക് സാമ്പത്തിക വികസന വകുപ്പ് പരിശോധന വിഭാഗം.
എമിറേറ്റിലെ വിവിധ തയ്യല്‍ കടകളില്‍ നടത്തിയ പരിശോധന യില്‍ യു.എ.ഇയുടെ സാംസ്കാരിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് പ്രത്യേക നിർദേശം പുറപ്പെടുവിച്ചത്.
ദേശീയ വസ്ത്രങ്ങളെ കുറിച്ചും അതിന്റെ രൂപകല്പനകളെ കുറിച്ചും ബോധ്യപ്പെടുത്തുന്ന പരിശീലനം ജീവനക്കാര്‍ക്ക് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിർദേശിച്ചു.
യു.എ.ഇയുടെ ദേശീയ അസ്ഥിത്വവും ഇമാറാത്തി പാരമ്പര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കുകയെന്നതാണ് തയ്യല്‍ കടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളുടെ ലക്ഷ്യം.
മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതോറിറ്റി തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും.
ചട്ടങ്ങള്‍ ലംഘിക്കുന്ന കടയുടമകള്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

