ത്വയ്‌ബ മീലാദ് സംഗമം സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഅബ്ദുൽ വഹാബ് നഈമി കൊല്ലം
ദുബൈ: തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷൻ ത്വയ്ബ മീലാദ് സംഗമം സ്വാഗത സംഘം രൂപവത്കരിച്ചു. സെപ്റ്റംബർ 27 വൈകുന്നേരം ഖിസൈസ് ക്രസന്റ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ വാഗ്മിയും പണ്ഡിതനുമായ അബ്ദുൽ വഹാബ് നഈമി കൊല്ലം മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
ത്വാഹ തങ്ങൾ പൂക്കോട്ടൂർ, ഷഹിൻ ബാബു താനൂർ തുടങ്ങിയവർ പ്രവാചക പ്രകീർത്തന സദസ്സിന് നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി ഓൺലൈൻ മത്സരങ്ങൾ, ഹോം പാലിയേറ്റിവ് കെയർ പ്രഖ്യാപനം, വനിത സംഗമം, ഓൺലൈൻ മൗലിദ് തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അനീസ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. ടി.എം.ജെ യു.എ.ഇ ചാപ്റ്റർ പ്രസിഡന്‍റ് സി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ത്വാഹ ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. ജംഷിദ് സ്വാഗതവും റഹീസ് ഇല്ലിക്കൽ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: അസീസ് ഹാജി പാനൂർ(ചെയ.), അൻവർ സാദത്ത്, തംലീക്ക് (വൈ. ചെയ.), റയീസ് ഇല്ലിക്കൽ (ജന. കൺ.), മുഹമ്മദ് ബഷീർ, മുഹമ്മദ് ഫറാസ് (ജോ. കൺ.) കൺവീനർമാർ: ഷബീർ(ഫിനാൻസ്), ദാനിഷ് നിട്ടൂർ (പ്രോഗ്രാം), ഫാഹിദ് ചൊക്ലി(പബ്ലിസിറ്റി), ആഷിക് സൈദാർപള്ളി(ഐ.ടി ആൻഡ് മീഡിയ), നിഷാൽ നിട്ടൂർ(ഫുഡ്), ഹാരിത്ത് കതിരൂർ(വളന്റിയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

