മിടുക്കർക്ക് തഹ്നൂന് ബിന്‍ സായിദ് സ്കോളര്‍ഷിപ്
text_fieldsഅബൂദബി: മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന തഹ്നൂന് ബിന്‍ സായിദ് സ്കോളര്‍ഷിപ്പുമായി അബൂദബി. 2025-26 അക്കാദമിക് വര്‍ഷത്തില്‍ ആരംഭിച്ച സ്കോളര്‍ഷിപ് വരുന്ന ആറുവര്‍ഷംകൊണ്ട് 350ലേറെ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.
നിര്‍മിത ബുദ്ധി രംഗത്തും നൂതന സാങ്കേതിക വിദ്യാരംഗത്തും ആഗോള കേന്ദ്രമായി മാറാനുള്ള യു.എ.ഇയുടെ ദീര്‍ഘദര്‍ശനത്തിന്റെ പ്രതിഫലനമാണ് നിര്‍മിത ബുദ്ധി രംഗത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഈ സ്കോളര്‍ഷിപ്. ഗണിതശാസ്ത്രപരമായ പ്രാവീണ്യം, നേതൃശേഷി, സംരംഭകത്വ മനോഭാവം എന്നിവയില്‍ കേന്ദ്രീകരിച്ച് മെറിറ്റ് അടിസ്ഥാനത്തിലാവും യോഗ്യരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. സ്കോളര്‍ഷിപ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇയെ പ്രതിനിധാനം ചെയ്ത് പ്രാദേശികവും അന്തര്‍ദേശീയവുമായ പരിപാടികളില്‍ പങ്കെടുക്കാനും സാങ്കേതികവിദ്യ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരവും ലഭിക്കും.
സ്കോളര്‍ഷിപ് പദ്ധതി വിദ്യാര്‍ഥികള്‍ക്ക് വളരാനും നവീനതകള്‍ കൊണ്ടുവരാനും പ്രചോദനം പകരുമെന്ന് യൂനിവേഴ്സിറ്റി പ്രസിഡന്റ് പ്രഫസര്‍ എറിക് സിങ് പറഞ്ഞു. സ്കോളര്‍ഷിപ് പദ്ധതി ആഗോള എ.ഐ നേതാക്കളുടെ വരുംതലമുറയെ പരുവപ്പെടുത്തുമെന്ന് യൂനിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് ഖല്ദൂന് ഖലീഫ അല്‍ മുബാറക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

