താഹിറയുടെ കോവിഡ് കുറിപ്പുകൾ ഇനി ഇംഗ്ലീഷിലും
text_fieldsദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ താഹിറ, ഭർത്താവ് ഫസലിനും മക്കൾക്കും പ്രസാധകൻ ജോസഫ് മൈക്കിളിനുമൊപ്പം
ദുബൈ: മഹാമാരിയുടെ നാളുകളിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി താഹിറ കല്ലുമുറിക്കൽ രചിച്ച 'ഈ സമയവും കടന്നു പോകും'എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് 'ദിസ് ടൂ ഷാൽ പാസ്'പ്രകാശനം ചെയ്തു. അല്‍ ഐന്‍ 'സേഹ'യിലെ ആംബുലേറ്ററി ഹെല്‍ത്ത് സര്‍വിസില്‍ ഓഡിയോളജിസ്റ്റായ താഹിറയുടെ രോഗീ പരിചരണ അനുഭവങ്ങളാണ് പുസ്തത്തിൽ പങ്കുവെക്കുന്നത്. പ്രകാശന ചടങ്ങിൽ അല്‍ ഐന്‍ 'സേഹ'യിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. ആദ്യ മലയാള പുസ്തകത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇംഗ്ലീഷ് പതിപ്പ് ഇറക്കാന്‍ പ്രേരണയായതെന്ന് താഹിറ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പുസ്തക വരുമാനത്തില്‍നിന്നും കണ്ണൂരിലെ ഒരു കുടുംബത്തിന് 25,000 രൂപ സഹായം നല്കി.
ഇംഗ്ലീഷ് പുസ്തകത്തില്‍നിന്നുള്ള വരുമാനവും ഈ രീതിയില്‍ അര്‍ഹര്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കും. കോവിഡ് കാലത്തെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങൾ ഡയറിയിൽ കുറിച്ചിരുന്നു. ഇതാണ് പുസ്കത രചനയിലേക്ക് എത്തിച്ചത്. ഭര്‍ത്താവ് മരിച്ച വിവരം ഭാര്യയെ അറിയിക്കാതെ മയ്യിത്ത് നാട്ടിലേക്ക് അയക്കേണ്ട സന്ദർഭമുണ്ടായിരുന്നു. സഹപ്രവര്‍ത്തകരും ഭര്‍ത്താവ് ഫസലും നല്കിയ പ്രോത്സാഹനം അളവറ്റതായിരുന്നു. ശ്രവണ തകരാറുള്ള (ഹിയറിങ് ഇംപയേര്‍ഡ്) ആളുകളെ സേവിക്കുന്ന ജോലിയായതിനാല്‍ അവർക്കായി പ്രത്യേകം മാസ്ക് തയാറാക്കിയിരുന്നു.
ആളുകളുടെ ചുണ്ടനക്കം നോക്കി കാര്യങ്ങള്‍ മനസ്സിലാക്കുന്ന അത്തരക്കാര്‍ക്ക് കോവിഡ് വ്യാപന കാലയളവില്‍ മാസ്ക് ധരിച്ചതുമൂലമുണ്ടായ ആശയ വിനിമയ പ്രയാസം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പ്രത്യേക മാസ്ക് രൂപകൽപന ചെയ്തതെന്നും താഹിറ വ്യക്തമാക്കി. പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ച 'ബുക്സ് ഫ്രെയി'മിന്റെ ജോസഫ് മൈക്കിളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പുസ്തക പ്രകാശനം എഴുത്തുകാരി ഷെമി, സെഹയിലെ ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസ്-ഇ.എൻ.ടി വിഭാഗം മേധാവി ഡോ. അഹ്മദ് സഫീറിന് നൽകി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

