മാലിന്യനിർമാർജനത്തിലെ തദ്വീർ മാജിക്
text_fieldsഅബൂദബി: അബൂദബി മാലിന്യ കൈകാര്യ കേന്ദ്രം (തദ് വീർ) ഈ വർഷം ആദ്യപകുതിയിൽ നിർമാർജനം ചെയ്തത് 23,000 ടൺ മുനിസിപ്പൽ ഖര മാലിന്യം. 2030ഓടെ മുനിസിപ്പൽ ഖര, വാണിജ്യ, വ്യവസായ, നിർമാണ, ഫാം മാലിന്യങ്ങളിൽ 85 ശതമാനവും നിർമാർജനം ചെയ്യാനാണ് ലക്ഷ്യമെന്ന് തദ്വീർ അറിയിച്ചു. അപകടകരമായ മാലിന്യങ്ങളും മെഡിക്കൽ മാലിന്യങ്ങളും നീക്കം ചെയ്യും.
ഖരമാലിന്യത്തിനു പുറമേ 6,92,623 ടൺ വാണിജ്യ, വ്യവസായ മാലിന്യങ്ങളാണ് ഈ വർഷം നിർമാർജനം ചെയ്തത്. ഇതിനു പുറമേ 13 ലക്ഷം ടൺ നിർമാണ മാലിന്യങ്ങളും 14,957 ടൺ ഫാം മാലിന്യങ്ങളും 4289 ടൺ കന്നുകാലി മാലിന്യങ്ങളും നീക്കി. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ മാലിന്യങ്ങൾ അടക്കം 47,248 ടൺ മെഡിക്കൽ മാലിന്യങ്ങളും ഇക്കാലയളവിൽ നിർമാർജനം ചെയ്തതായി കേന്ദ്രം കൂട്ടിച്ചേർത്തു. അബൂദബിയിലും അൽഐനിലും മൂന്ന് മെഡിക്കൽ മാലിന്യ നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. അബൂദബി നഗരത്തിൽ ജൈവ മാലിന്യങ്ങൾ പുനരുപയോഗം ചെയ്യാനുള്ള യൂനിറ്റ് തുറന്നിരുന്നു. ഓരോ മേഖലയിലും 1.54 ലക്ഷം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. കീടങ്ങളെ തുരത്താൻ പെസ്റ്റ് കൺട്രോൾ യൂനിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

