Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗഹാർദത്തി​െൻറ...

സൗഹാർദത്തി​െൻറ തരംഗചിത്രമായി തബ്​ഷിയുടെ പരശുറാം യാത്ര

text_fields
bookmark_border
സൗഹാർദത്തി​െൻറ തരംഗചിത്രമായി തബ്​ഷിയുടെ പരശുറാം യാത്ര
cancel
camera_alt??????? ????????????? ????????????? ????????? ??????????????? ??? ??????- ??????? ???????? ??????? ??????

ദുബൈ: ഇന്നലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്​ പർദയിട്ട ഒരു മലയാളി വനിതയായിരുന്നു, അവരുടെ മടിയിൽ ഉറങ്ങുന്ന ശബരിമല തീർഥാടകയായ ഒരു ബാലികയും. പരശുറാം എക്​സ്​പ്രസിൽ നിന്ന്​ ഒരു യാത്രക്കാരൻ പകർത്തി ഫേസ്​ബുക്കിൽ പോസ്​റ്റു ചെയ്​ത ഇൗ ച​ിത്രം ആയിരക്കണക്കിനാളുകളാണ്​ ഷെയർ ചെയ്​തത്​. ഉറങ്ങുന്ന യാത്രക്കാരി ഫോ​േട്ടാ എടുക്കുന്നത്​ അറിഞ്ഞിരുന്നില്ല. എന്നാൽ, ഫേസ്​ബുക്കിൽ കണ്ട പ്രിയപ്പെട്ടവർ ആളെ തിരിച്ചറിഞ്ഞു. ഇത്​ ഞങ്ങളുടെ തബ്​ഷിത്തയാണ്​, എം.എച്ച്​. സീതി സാഹിബി​​െൻറ മകൾ- ചിത്രം കണ്ട കാസർകോട്​ സ്വദേശികൾ അടിയിൽ കമൻറിട്ടു. ദുബൈയിൽ താമസിക്കുന്ന ചെംനാട്​ സ്വദേശിനി തബ്​ഷി ആയിരുന്നു ആ പർദക്കാരി.

എസ്​.ജെ. ലൂയിസ്​ എൻജിനീയറിങ്​ കൺസൾട്ടൻറ്​സിൽ സീനിയർ എൻജിനീയറായ തബ്​ഷി മകൻ അബാനെയും കൂട്ടി കഴിഞ്ഞ ദിവസമാണ്​ നാട്ടിലേക്ക്​ പോയത്​. കോട്ടയം മാന്നാനത്ത് പഠിക്കുന്ന മക്കളുടെ അരികിലേക്കുള്ള യാത്രയിലാണ്​​ ശബരിമല തീർഥാടകയായ വേദ എന്ന കുഞ്ഞിനെ മടിയിലുറക്കിയതും അതു കണ്ട്​ മനസ്സു നിറഞ്ഞ വേദയുടെ പിതാവ്​ സന്ദീപ്​ ചിത്രം കാമറയിൽ പകർത്തിയതും. വേഷം പോലും രാഷ്​ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേർത്തുവെക്കുന്നു എന്ന അടിക്കുറിപ്പോടെ സന്ദീപ്​ ഗോവിന്ദ്​ എന്ന സുഹൃത്ത്​ അത്​ ഫേസ്​ബുക്കിലുമിട്ടു. ഒന്നായ ഇന്ത്യയുടെ മനസ്സി​െന ഭിന്നിപ്പിക്കാൻ വർഗീയ ശക്​തികൾ കഠിന പരിശ്രമം നടത്തുന്ന ഘട്ടത്തിൽ അതിനു സാധിക്കില്ല എന്ന സന്ദേശവുമായി ഇൗ ചിത്രം വാട്സ്​ആപ്​ ഗ്രൂപ്പുകളിലും അതിവേഗം പ്രചരിച്ചു. വി.ടി. ബൽറാം എം.എൽ.എയും നിരവധി സെലിബ്രിറ്റികളും ഇത്​ പങ്കുവെച്ചു.



ചിത്രം കണ്ട്​ സുഹൃത്തുക്കൾ വിളിക്കു​േമ്പാഴാണ്​ തബ്​ഷിയും കുടുംബാംഗങ്ങളുമെല്ലാം സംഗതി അറിയുന്നത്​. എന്നും സന്തോഷം മാത്രം നൽകിയിട്ടുള്ള സഹോദരി വീണ്ടും വീണ്ടും അഭിമാനം പകർന്നുവെന്നാണ്​ ഇതേക്കുറിച്ച്​ തബ്​ഷിയുടെ സഹോദരനും പ്രശസ്​ത കാലിഗ്രഫി കലാകാരനുമായ ഖലീലുല്ലാഹ്​ ചെംനാട്​ പ്രതികരിച്ചത്​. സഹോദരിയുടെ ചിത്രം എന്നതിലുപരി ആ ചിത്രം നൽകുന്ന സന്ദേശവും അതു പകരുന്ന പ്രതീക്ഷയും വിവരണങ്ങൾക്കതീതമാണ്​. ജാതിയും മതവും ദേശവും തിരക്കാതെ ഒരേ പാത്രത്തിൽ ഉണ്ണുകയും സന്തോഷവും സ​ങ്കടവും പങ്കുവെക്കുകയും ചെയ്യുന്ന നമുക്ക്​ ഇതൊരു പുതുമയോ പ്രത്യേകതയോ അല്ല. പക്ഷേ, വേഷത്തി​​െൻറയും മതത്തി​​െൻറയും പേരിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന കാലത്ത്​ ഇൗ ചിത്രം ഒരുപാട്​ മുറിവുകളുണക്കാൻ പ്രാപ്​തമാകുമെന്ന്​ ഖലീലുല്ലാഹ്​ പ്രത്യാശിക്കുന്നു.

ഇതര മതസ്ഥർ ഒന്നിച്ച് ജോലിചെയ്യുമോ എന്ന്​്​, നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട പൊലീസ്​ ഉദ്യോഗസ്​ഥർ പോലും സംശയിക്കുന്ന കാലത്ത്​ ഇൗ ചിത്രം പങ്കുവെക്കുന്നതിൽ പ്രസക്​തിയുണ്ട്​ എന്നാണ്​ മറ്റൊരു സഹോദരൻ നഇൗമുല്ലാഹ്​ ചെംനാട്​ അഭിപ്രായപ്പെട്ടത്​. യു.എ.ഇയിൽ എൻജിനീയറായ കുഞ്ഞി അഹ്​മദാണ്​ തബ്​ഷിയുടെ ഭർത്താവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious harmonyParasuram Express
News Summary - tabshi and veda in parasuram express
Next Story