ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ
ഷാർജ: യു.എ.ഇയിലെ സി.ബി.എസ്.ഇ സ്കൂളുകൾക്ക് സംഘടിപ്പിച്ച ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് സമാപിച്ചു. മൂന്ന് കാറ്റഗറികളിലായി സംഘടിപ്പിച്ച ടെന്നിസ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ വേദിയായി. രണ്ട് ദിവസങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ഡി.പി.എസ് ഷാർജ (ഫസ്റ്റ്), അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഷാർജ (സെക്കൻഡ്) എന്നിവർ ജേതാക്കളായി. അണ്ടർ 17 വിഭാഗത്തിൽ മയൂർ പ്രൈവറ്റ് സ്കൂൾ അബൂദബി (ഫസ്റ്റ്) ഇന്ത്യൻ ഹൈസ്കൂൾ ദുബൈ (സെക്കൻഡ്) എന്നിവർ വിജയിച്ചു. അണ്ടർ 19 വിഭാഗത്തിൽ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഷാർജ (ഫസ്റ്റ്) അബൂദബി ഇന്ത്യൻ സ്കൂൾ മുറൂർ എന്നിവരാണ് വിജയികളായത്.
ആൺകുട്ടികളുടെ മത്സരത്തിൽ അണ്ടർ 14 വിഭാഗത്തിൽ ഇന്ത്യൻ ഹൈസ്കൂൾ ദുബൈ (ഫസ്റ്റ്) ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ(സെക്കൻഡ്) എന്നിവരും അണ്ടർ 17 വിഭാഗത്തിൽ ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ (ഫസ്റ്റ്) ഇന്ത്യൻ ഹൈസ്കൂൾ ദുബൈ (സെക്കൻഡ്), അണ്ടർ 19 വിഭാഗത്തിൽ ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ (ഫസ്റ്റ്) ഇന്ത്യൻ ഹൈസ്കൂൾ ദുബൈ (സെക്കൻഡ്) എന്നിവർ ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ ആസാദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ വിതരണംചെയ്തു.ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അധ്യാപകൻ പ്രേം ദാസിന്റെ കീഴിലുള്ള കായികവിഭാഗമാണ് സി.ബി.എസ്.ഇ, യു.എ.ഇ ക്ലസ്റ്റർ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ സംഘാടനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

