ശ്രദ്ധേയമായി ‘ശ്രുതി ലയ താളം’
text_fieldsതബല അധ്യാപകൻ മനോജ് തിരൂരിന്റെ നേതൃത്വത്തിൽ നടന്ന തബല പ്രകടനം
ഉമ്മുൽ ഖുവൈൻ: യു.എ.ഇയിലെ പ്രമുഖ തബല അധ്യാപകൻ മനോജ് തിരൂരിന്റെ നേതൃത്വത്തിൽ ഉസ്താദ് സാകിർ ഹുസൈനും ഉസ്താദ് തിരൂർ കമ്മുകുട്ടിക്കും ആദരാഞ്ജലി അർപ്പിച്ച് ‘ശ്രുതി ലയ താളം’ എന്ന പേരിൽ തബലവാദനം അരങ്ങേറി.
തബലയിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ വിദ്യാർഥികൾക്കായി നടത്തിയ പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ പ്രമുഖ സിനിമ ഗാന രചയിതാവും കവിയും ഗായകനുമായ എം.ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
സീനിയർ തബല വിദ്യാർഥി പി.സി.എ മോഹൻ ആശംസ പ്രസംഗം നടത്തി. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിച്ചു. തബല വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം മനോജ് തിരൂരും എം.ടി. പ്രദീപും ചേർന്ന് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

