ടി.എസ്.സി സോക്കർ ലീഗ് ഭവൻസ് മാസ്റ്റർപടി ജേതാക്കൾ
text_fieldsടി.എസ്.സി സോക്കർ ലീഗിൽ ജേതാക്കളായ ഭവൻസ് മാസ്റ്റർപടി ട്രോഫിയുമായി
ദുബൈ: പതിറ്റാണ്ടോളമായി യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുട്ബാൾ സ്നേഹികളുടെയും കളിക്കാരുടെയും കൂട്ടായ്മയായ ‘ദ സോക്കർ ക്ലബ് ദുബൈ’ ഒരുക്കിയ നാലാമത് മാറഞ്ചേരി സോക്കർ ലീഗിൽ ഭവൻസ് മാസ്റ്റർപടി ചാമ്പ്യന്മാരായി. പേൾവിസ്ഡം സ്കൂൾ മൈതാനിയിൽ നടന്ന മത്സരത്തിൽ മാറഞ്ചേരി എഫ്.സി, പുറങ്ങ് ഫൈറ്റേഴ്സ് ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡിസാബോ പ്രതിനിധി അജ്മൽ കിക്കോഫ് ചെയ്ത മത്സരത്തിൽ മനോജ്, അമീൻ, ഷുക്കൂർ മരക്കാത്തയിൽ തുടങ്ങിയവർ സംസാരിച്ചു. ഫാറൂഖ് കിഴക്കയിൽ, ഷാനിർ തവയിൽ, സുധീർ മന്നിങ്ങയിൽ എന്നിവർ ടീമംഗങ്ങളെ പരിചയപ്പെട്ടു. യൂസഫ് മംഗലത്തേൽ, സജീർബിൻ മൊയ്തു, നുഷൂർ, നജീം, അരുൺ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.

