സയ്യിദ് ഖലീൽ ബുഖാരിയുടെ റമദാൻ പ്രഭാഷണം മാർച്ച് ഏഴിന്
text_fieldsദുബൈ: മഅ്ദിൻ ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ റമദാൻ പ്രഭാഷണത്തിന്‍റെ ഏഴാമത് എഡിഷൻ മാർച്ച് ഏഴിന് ദുബൈയിലെ ഖിസൈസ് അൽ സലാം സ്‌കൂളിൽ നടക്കും. ഭാരവാഹികളായി ഷംസുദ്ധീൻ പയ്യോളി (ചെയർമാൻ), ഇസ്മായിൽ നെച്ചിക്കുണ്ട് (ജന. കൺവീനർ), ജുനൈസ് സഖാഫി (ഫിനാൻസ് സെക്രട്ടറി), അഷ്റഫ് പാലക്കോട്, സുബൈർ ശാമിൽ ഇർഫാനി, ദുൽഫുഖർ സഖാഫി അണ്ടോണ, ഫസൽ മട്ടന്നൂർ, ഉമർ നിസാമി (വൈസ് ചെയർമാൻ), മുഹമ്മദലി പരപ്പൻപൊയിൽ, പി.ടി ഷമീർ വയനാട്, അമീർ ഹസ്സൻ, ഇബ്രാഹിം അദനി, റഹീം കോളിയൂർ (കൺവീനർ), മുസ്തഫ കുനിയിൽ (ചീഫ് കോഓഡിനേറ്റർ), അൻവർ സാദത്ത് പിണറായി, അബ്ദുൽ സബൂർ മിസ്ബാഹി (ഫിനാൻസ്), ഷുക്കൂർ സഖാഫി, ഷക്കീർ കുനിയിൽ (പബ്ലിസിറ്റി), നജ്‌മുദ്ധീൻ പുതിയങ്ങാടി, ഷറഫുദ്ധീൻ എടപ്പാൾ (ഫുഡ് ആൻഡ് റിഫ്രഷ്മെന്‍റ്), സാജിദ് അസ്‌ലമി (വളന്റിയർ ക്യാപ്റ്റൻ), മുസ്തഫ സഖാഫി കാരന്തൂർ, ഷാഫി കോടമ്പുഴ (ഫെസിലിറ്റീസ്), അബ്ദുൽ ജലീൽ വാണിയന്നൂർ, മുസ്തഫ കന്മനം (മീഡിയ), അനീസ് തലശ്ശേരി, അബ്ദുൽ മജീദ് മദനി മേൽമുറി (ഗെസ്റ്റ് ആൻഡ് റിസപ്ഷൻ), ഉമ്മർ മേൽമുറി, ഇസ്മായിൽ കക്കാട് (പ്രോഗ്രാം) എന്നിവരെ തെരഞ്ഞെടുത്തു. യോഗം ഇസ്മായിൽ കക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബസ്വീർ സഖാഫി പുന്നക്കാട്, അബ്ദുൽ ജലീൽ നിസാമി, ജുനൈസ് സഖാഫി, ഷുക്കൂർ സഖാഫി എന്നിവർ സംസാരിച്ചു. മുഹ് യുദ്ദീൻ കുട്ടി സഖാഫി പുകയൂർ അധ്യക്ഷത വഹിച്ചു. ഇ.കെ മുസ്തഫ സ്വാഗതവും ഇസ്മായിൽ നെച്ചിക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

