Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് എസ്‌.ഡബ്ല്യു.എസ് ബോർഡ് ടെക്നോളജിക്ക് ‘ദുബൈ-ഇറ്റ്’ പുരസ്കാരം

text_fields
bookmark_border
സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് എസ്‌.ഡബ്ല്യു.എസ് ബോർഡ് ടെക്നോളജിക്ക് ‘ദുബൈ-ഇറ്റ്’ പുരസ്കാരം
cancel

ദുബൈ: ലോകത്തെ പകുതിയിലധികം കൈറ്റ് ബോർഡുകളും വെയ്ക് ബോർഡുകളും നിർമിക്കുന്ന ‘എസ്‌.ഡബ്ല്യു.എസ് ബോർഡ് ടെക്നോളജി'ക്ക് സാമ്പത്തിക മേഖലയിലെ മികച്ച പദ്ധതികൾക്കുള്ള പ്രഥമ ‘ദുബൈ-ഇറ്റ്’ പുരസ്കാരം ലഭിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.

ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം സംരംഭകനായ റെയ്നിയർ നൂഹ്റയുടെ നേതൃത്വത്തിലാണ് ലോകത്തിലെ തന്നെ പ്രമുഖ ബോർഡ് നിർമാണ കമ്പനിയായി വളർന്നത്. നിലവിൽ ലോകത്തിലെ പകുതിയോളം കൈറ്റ് ബോർഡുകളും വെയ്ക് ബോർഡുകളും മഞ്ഞിൽ ഉപയോഗിക്കുന്ന മൂന്നിലൊന്ന് സ്നോബോർഡുകളും നിർമിക്കുന്നത് ഈ സ്ഥാപനത്തിലാണ്. പ്രതിവർഷം 4,50,000ത്തിലധികം ബോർഡുകൾ ഉൽപാദിപ്പിക്കുന്ന കമ്പനി ഇതുവരെ 60 ലക്ഷത്തിലധികം ബോർഡുകൾ ലോകമെമ്പാടും വിറ്റഴിച്ചിട്ടുണ്ട്. വിന്‍റർ ഒളിമ്പിക്സിലും വിവിധ ലോക ചാമ്പ്യൻഷിപ്പുകളിലും താരങ്ങൾ ഉപയോഗിക്കുന്നത് ദുബൈയിൽ നിർമിച്ച ഈ ബോർഡുകളാണ്.

നിർമാണ മേഖലയിൽ പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനും ശൈഖ് ഹംദാൻ കമ്പനിയെ അഭിനന്ദിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെയും ദുബൈയുടെയും വികസന യാത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘ദുബൈ-ഇറ്റ്’ പുരസ്കാരം ഏർപ്പെടുത്തിയത്. പുതുമയും പുരോഗതിയും മുൻനിർത്തി മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ വാർഷിക പുരസ്കാരം നൽകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SWS Board Tech Wins Dubai-IT Award
Next Story