Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വിമ്മിങ്​ പൂളിലെ...

സ്വിമ്മിങ്​ പൂളിലെ സുരക്ഷ; ഷാർജ മുനിസിപ്പാലിറ്റി പരിശോധന തുടങ്ങി

text_fields
bookmark_border
സ്വിമ്മിങ്​ പൂളിലെ സുരക്ഷ; ഷാർജ മുനിസിപ്പാലിറ്റി പരിശോധന തുടങ്ങി
cancel

ഷാ​ർ​ജ: ഹോ​ട്ട​ലു​ക​ളി​ലെ സ്വി​മ്മി​ങ്​ പൂ​ളു​ക​ളി​ലെ സു​ര​ക്ഷ പ​രി​ശോ​ധ​ന​യു​മാ​യി ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ, ആ​രോ​ഗ്യം എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ്​ പ​രി​ശോ​ധ​ന. ഹോ​ട്ട​ലു​ക​ൾ​ക്ക്​ ഒ​മ്പ​ത്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി ഹെ​ൽ​ത്ത്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ​മേ​ധാ​വി റു​ഖാ​യ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

സ്വി​മ്മി​ങ്​ പൂ​ളി​ന്‍റെ​യും വെ​ള്ള​ത്തി​ന്‍റെ​യും ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. പൂ​ളി​ന്​ പു​റ​ത്ത്​ കു​ളി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണം. ആ​വ​ശ്യ​മാ​യ ശൗ​ചാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണം. ജ​ല​ശു​ദ്ധീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച മു​റി നീ​ന്ത​ൽ​ക്കു​ള​ത്തോ​ട്​ ചേ​ർ​ന്ന്​ നി​ർ​മി​ക്ക​ണം. ടെ​ക്നീ​ഷ്യ​നെ നി​യ​മി​ക്ക​ണം. വ​സ്ത്രം മാ​റാ​ൻ ലോ​ക്ക​റു​ള്ള മു​റി​ക​ൾ ഒ​രു​ക്ക​ണം.സ്ഥി​ര​മാ​യി ഗാ​ർ​ഡി​നെ നി​യ​മി​ക്ക​ണം. ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും തൂ​വാ​ല​ക​ളും ശു​ചി​ത്വം പാ​ലി​ക്ക​ണം.മു​നി​സി​പ്പാ​ലി​റ്റി ഇ​രു​ന്നൂ​റോ​ളം പ​രി​ശോ​ധ​ന​ക​ൾ ഈ ​വ​ർ​ഷം ന​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimming poolSharjah
News Summary - Sharjah launches campaign to inspect hotel swimming pool facilities, ensure safety standards
Next Story