അല്‍ ബാഹിയ ബീച്ചില്‍ നീന്തുന്നത് അപകടകരം
text_fieldsഅബൂദബി: അല്‍ ബാഹിയ മുതൽ അല്‍ ഷാലില വരെയുള്ള തീരമേഖലയില്‍ നീന്താനിറങ്ങുന്നതിനെതിരെ അബൂദബി നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പുമായി അബൂദബി പൊലീസും നഗര, ഗതാഗത വകുപ്പും. ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തകരുടെ അഭാവവും കണക്കിലെടുത്താണ് ഈ മേഖലകളില്‍ നീന്താന്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നീന്തല്‍ വിലക്കുന്ന അപായ ബോര്‍ഡുകള്‍ ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നീന്താനിറങ്ങുന്നത് മുങ്ങിമരണത്തിനോ പരിക്കുകള്‍ക്കോ കാരണമാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുട്ടികളെ അശ്രദ്ധമായി ഇവിടെ വിടരുതെന്ന് മാതാപിതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് ഗാര്ഡുമാരുള്ള ഇടങ്ങളില്‍ മാത്രമേ നീന്താനിറങ്ങാവൂ എന്ന് കുട്ടികളോട് നിര്‍ദേശിക്കണമെന്നും അവരെ സംരക്ഷിക്കാനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

