Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആവേശം നിറച്ച്...

ആവേശം നിറച്ച് ‘സ്വീറ്റ് വേൾഡ് കപ്പ്’; പോർചുഗൽ ചാമ്പ്യന്മാർ

text_fields
bookmark_border
ആവേശം നിറച്ച് ‘സ്വീറ്റ് വേൾഡ് കപ്പ്’; പോർചുഗൽ ചാമ്പ്യന്മാർ
cancel
camera_alt

സ്വീറ്റ് വേൾഡ് കപ്പ്’ പ്രദർശന ഫുട്ബാൾ ടൂർണമെന്‍റിൽ പ​ങ്കെടുത്ത താരങ്ങൾ

ദുബൈ: ‘സ്വീറ്റ് വേൾഡ് കപ്പ്’ പ്രദർശന ഫുട്ബാൾ ടൂർണമെന്‍റിൽ പോർചുഗലിന്​​ കിരീടം. ആവേശകരമായ ഫൈനൽ മത്സരത്തിൽ അർജന്‍റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ്​ ‘പറങ്കിപ്പട’ ചാമ്പ്യന്മാരായത്​.

യു.എ.ഇയിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളുടെ നേതൃത്വത്തിൽ അർജന്‍റീന, ബ്രസീൽ, ഫ്രാൻസ്, പോർചുഗൽ ടീമുകളുടെ ആരാധകരാണ്​ ടൂർണമെന്‍റിൽ പങ്കെടുത്തത്​. കരാമയിൽ സ്വീറ്റ് വേൾഡിന്‍റെ ആറാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചതിന്‍റെ ഭാഗമായാണ്​ ലോകകപ്പിനോട്​ അനുബന്ധിച്ച്​ ഫുട്ബാൾ ചാമ്പ്യൻഷിപ്​ സംഘടിപ്പിച്ചത്​.

ടൂർണമെന്‍റിനോടനുബന്ധിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ്​ റാഫിയും സി.കെ. വിനീതും നേതൃത്വം നൽകിയ ‘അർജന്‍റീന–ബ്രസീൽ സൗഹൃദ മത്സര’വും അരങ്ങേറി. യു.എ.ഇയിലെ മാധ്യമ പ്രവർത്തകർ, ബിസിനസുകാർ, സോഷ്യൽ മീഡിയ പ്രവർത്തകർ എന്നിവർ ഈ മത്സരത്തിൽ അണിനിരന്നു. കെഫയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ സമാപനച്ചടങ്ങിൽ സ്വീറ്റ് വേൾഡ് മാനേജിങ്​ ഡയറക്ടർ ഫിറോസ്​ ലത്തീഫ്​ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

ചടങ്ങിൽ ഇസ്മയിൽ മുഹമ്മദ്, ഷാജി അബ്രികോ, തെൽഹത്ത് ഫോറം, ഷഫീൽ കണ്ണൂർ, നിഖിൽ മോഹൻ, ചാക്കോ ഊളക്കാടൻ, ഹക്കിം വാഴക്കാലയിൽ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 'Sweet World Cup' filled with excitement; Portugal are champions
Next Story