Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വൈഹാന്‍ റോഡിലെ...

സ്വൈഹാന്‍ റോഡിലെ വേഗപരിധി പുനര്‍നിര്‍ണയിച്ചു

text_fields
bookmark_border
സ്വൈഹാന്‍ റോഡിലെ വേഗപരിധി പുനര്‍നിര്‍ണയിച്ചു
cancel

അ​ബൂ​ദ​ബി: അ​ല്‍ ഫ​ലാ​ഹ് ബ്രി​ഡ്ജി​ല്‍നി​ന്ന് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള സ്വൈ​ഹാ​ന്‍ റോ​ഡി​ലെ വേ​ഗ​പ​രി​ധി പു​ന​ര്‍നി​ര്‍ണ​യി​ച്ചു. നി​ല​വി​ല്‍ 140 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത നി​ശ്ച​യി​ച്ചി​രു​ന്ന റോ​ഡി​ല്‍ ജൂ​ണ്‍ നാ​ലു മു​ത​ല്‍ 120 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും പു​തി​യ വേ​ഗ​താ​പ​രി​ധി. സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സാ​ണ് പു​തി​യ മാ​ര്‍ഗ​നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

വേ​ഗ​ത പു​ന​ര്‍നി​ര്‍ണ​യി​ച്ചു​ള്ള പു​തി​യ ബോ​ര്‍ഡു​ക​ള്‍ അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. വേ​ഗ​ത കു​റ​ക്കു​ന്ന​ത് ഗ​താ​ഗ​ത​സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​വു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു.

പു​തി​യ വേ​ഗ​പ​രി​ധി​യും മ​റ്റ് ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് ഡ്രൈ​വ​ര്‍മാ​രോ​ട് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് റോ​ഡി​ല്‍ കു​റ​ഞ്ഞ വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്ക് 400 ദി​ര്‍ഹം പി​ഴ അ​ടു​ത്തി​ടെ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.

140 കി​ലോ​മീ​റ്റ​റാ​ണ് ഈ ​റോ​ഡി​ലെ പ​ര​മാ​വ​ധി വേ​ഗം. 120 കി​ലോ​മീ​റ്റ​റി​ല്‍ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ ഈ ​റോ​ഡി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്കാ​ണ് പി​ഴ വീ​ഴു​ക. കു​റ​ഞ്ഞ വേ​ഗ​ത​യി​ല്‍ പോ​വു​ന്ന​വ​ര്‍ക്ക് മൂ​ന്നാ​മ​ത്തെ ലെ​യി​ന്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഈ ​ലൈ​നി​ല്‍ കു​റ​ഞ്ഞ വേ​ഗ​ത്തി​ന് പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speed limitSwayhan Road
Next Story