സുവൈദി പേള്‍ ഫാം
text_fieldsഅല്‍ റംസ് തീരത്ത് നിന്ന് സുവൈദി പേള്‍ ഫാമിലേക്കുള്ള യാത്രയില്‍ സന്ദര്‍ശകര്‍
ലോക പ്രകൃതി-ചരിത്ര ഉള്ളറകള്‍ തേടുന്നവര്‍ക്ക് മുന്നില്‍ എന്നും ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ് അറബ് ജീവിത വഴികള്‍. ഏഴര നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അറബ് മേഖലയിലെ മുത്തുവാരല്‍ ഇതില്‍ സുപ്രധാനം. ജീവിതായോധനത്തിന് ഈ സാഹസിക മാര്‍ഗം തെരഞ്ഞെടുത്തവരില്‍ പലരും ജീവിതത്തിെൻറ സായം സന്ധ്യയില്‍ അന്ധരും ബധിതരും ആയി മാറി, ചിലര്‍ അകാലത്തില്‍ പരലോകം പൂകി. വെള്ളത്തിനടിയിലെ മര്‍ദ്ദവും തിരണ്ടികള്‍ പോലുള്ള വിഷ ജീവികളെയും വന്‍ സ്രാവുകളെയും അതിജീവിച്ചാണ് 'പച്ച മനുഷ്യര്‍' നൂറ്റാണ്ടുകളോളം കടല്‍ ആഴങ്ങളില്‍ നിന്ന് മുത്തുചിപ്പികള്‍ ശേഖരിച്ചത്. ഈ സാഹസിക തൊഴിലില്‍ അറബികള്‍ക്കുണ്ടായിരുന്ന വൈദഗ്ധ്യം കീര്‍ത്തി കേട്ടത്. കടല്‍ ആഴങ്ങളിലേക്കുള്ള ഓരോ മുങ്ങലിനും 60 സെക്കൻറാണ് ദൈര്‍ഘ്യം. ദിവസം 50 മുതല്‍ 200 വരെ തവണ ഇത് ആവര്‍ത്തിക്കും. മൂക്കിലും കൈവിരലുകള്‍ക്കും മാത്രമാണ് ചെറിയ രീതിയിലുള്ള സംരക്ഷണ കവചമുണ്ടാകുക. കണ്ണുകള്‍ക്കും ചെവികള്‍ക്കും ഒരു പ്രതിരോധവും തീര്ക്കാതെയായിരുന്നു ഈ പ്രക്രിയയിലേര്പ്പെട്ടിരുന്നത്.
മുത്തുകള്‍ വാരി ജീവിതം കരുപിടിച്ചവരുടെ കഥകള്‍ അനുഭവഭേദ്യമാക്കുന്നതാണ് റാസല്‍ഖൈമ അല്‍ റംസ് ഓളപ്പരപ്പിലെ 'സുവൈദി പേള്‍ ഫാം'. പര്‍വതവും കണ്ടല്ക്കാടുമുള്പ്പെടെ പ്രകൃതി മനോഹാരിതയിലുള്ള അല്‍ റംസ് കാലങ്ങളായി മല്‍സ്യ ബന്ധന ഗ്രാമമായാണ് അറിയപ്പെടുന്നത്. കടലും മലനിരകളും ചേര്‍ന്നു നില്ക്കുന്ന അല്‍ റംസിലെ 'മുത്ത് പാഠശാല'യിലേക്കുള്ള യാത്ര ഒരു പുത്തന്‍ അനുഭവമാകും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. 'എെൻറ അഭിനിവേശവും സ്വപ്നങ്ങളും അറേബ്യന്‍ മുത്തില്‍ വേരൂന്നിയിരിക്കുന്നു. മുത്തുകളുടെ തിളക്കം എല്ലായ്പ്പോഴും മനസിനെയും ആത്മാവിനെയും പ്രകാശിപ്പിക്കുന്നു. ഓരോ മുത്തും തെൻറ സമ്പൂര്‍ണതയെ ശക്തിപ്പെടുത്തുന്നു' -ഇത് അല്‍ റംസ് സുവൈദി പേള്‍ ഫാം ഉടമ അബ്ദുല്ല അല്‍ സുവൈദിയുടെ വാക്കുകള്‍. ഇതിനെ അര്‍ഥപൂര്‍ണമാക്കുന്നതാണ് അല്‍ റംസ് ഓളപ്പരപ്പില്‍ ഏറുമാടം പോലെ തോന്നിക്കുന്ന 'പേള്‍ ഫാം'. റംസ് മല്‍സ്യബന്ധന തുറമുഖത്ത് നിന്ന് 30 മിനിട്ട് യാത്ര ചെയ്താണ് ഈ മുത്ത് പാഠശാലയിലെത്തുക. പ്രകൃതിയെയും സംസ്കാരത്തെയും തൊട്ടറിഞ്ഞുള്ള ചെറു ബോട്ട് യാത്രയില്‍ ഒട്ടകവും ജലവും മുത്തും പിന്നെ അറബിയുമുള്പ്പെടെയുള്ള കാഴ്ച്ച പലതിെൻറയും ഹൃദ്യമായ സങ്കലനം കൂടിയാണ്.
നാലായിരം ചതുരശ്ര മീറ്റർ വിസ്തൃതി വരുന്നതാണ് മുത്ത് ഉല്പാദനത്തിനും പരിചരണത്തിനുമുള്ള സുവൈദിയുടെ ഓളപ്പരപ്പിലെ കൃഷി നിലം. ഇതിന് മധ്യത്തിലായാണ് മുത്തു വാരലിന് പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന പായ്കപ്പലിെൻറ മാതൃകയില്‍ ഇരു നിലകളിലുള്ള 'സുവൈദി പേള്‍ ഫാം' പ്രവര്‍ത്തിക്കുന്നത്. മുത്തു വാരലുമായി ബന്ധപ്പെട്ടതെല്ലാം ഈ പാഠശാലയില്‍ ഒരുക്കിയിരിക്കുന്നു. മുത്തിെൻറ സംസ്കരണവും വ്യാപാരവും തുടങ്ങി ഇതിനായി ഉപയോഗിച്ച ഉപകരണങ്ങളും പുസ്തകവും വസ്ത്രങ്ങളും മുത്തുകളില്‍ തീര്‍ത്ത ആഭരണങ്ങളും പേനകളും ഇവിടെ വില്‍പ്പനക്കുണ്ട്. വൈവിധ്യങ്ങളും വര്‍ണങ്ങളും നിറഞ്ഞ മുത്തുകളുടെ ലോകം വിപുലം.
തൂക്കത്തിലുമുണ്ട് ഈ വൈജാത്യങ്ങള്‍. എല്ലാം ഒത്തിണങ്ങിയ മുത്തുകള്‍ക്ക് ഇന്നും ആവശ്യക്കാരുണ്ടെന്നതും ശ്രദ്ധേയം. 2005 മുതല്‍ റംസില്‍ 'സുവൈദി പേള്‍ ഫാം' പ്രവര്‍ത്തിച്ച് വരുന്നു. വിദേശികള്‍ക്കൊപ്പം തദ്ദേശിയരും സന്ദര്ശകരായുണ്ടാകും. ആഗസ്റ്റ് - ഫെബ്രുവരി മാസങ്ങളിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തുക. ഗുണനിലവാരമുള്ള മുത്തുകളുടെ വികാസത്തിനുനനുയോജ്യമായ അന്തരീക്ഷമാണ് അല്‍ റംസിെൻറ പ്രത്യേകത. ഇതാണ് പേള്‍ ഫാം സ്ഥാപിക്കാന്‍ ഇവിടം തെരഞ്ഞെടുത്തത്. മുത്തുച്ചിപ്പികളുടെ ആരോഗ്യകരമായ വളര്‍ച്ചക്കും പുനരുല്‍പ്പാദനത്തിനും ആരോഗ്യകരമായ പരിസ്ഥിതി പ്രധാനം.
മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്ത വസ്തുവാണ് മുത്ത്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കളാണ് മുത്തുകളായി രൂപാന്തരപ്പെടുന്നത്. ചിപ്പിക്കുള്ളില്‍ കയറുന്ന ജല കണങ്ങള്‍ കാലങ്ങളെടുത്ത് ഉറഞ്ഞ് കട്ടിയായാണ് മുത്തുണ്ടാകുന്നതെന്നാണ് ആദ്യകാലങ്ങളില്‍ വിശ്വസിക്കപ്പെട്ടിരുന്നു. ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാംസ ഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യ വസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നതാണ് മുത്ത്. കാലങ്ങളോളം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിച്ച മുത്തു വാരലിന് അറബ് മണ്ണില്‍ 7500 വര്‍ഷത്തെ ചരിത്രമുണ്ട്. 1930കളില്‍ ജപ്പാനില്‍ കൃത്രിമ മുത്ത് നിര്‍മാണം തുടങ്ങിയതോടെ ഇതിെൻറ പ്രഭാവം മങ്ങി. എണ്ണയുടെ കണ്ടത്തെലും രണ്ടാം ലോക മഹായുദ്ധവും അറേബ്യന്‍ ഗള്‍ഫിലെ മുത്ത് വ്യാപരത്തിനും അന്ത്യം കുറിച്ചു.
എങ്ങിനെ എത്താം
മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമാകണം സുവൈദി പേള്‍ ഫാമിലേക്കുള്ള യാത്ര നിശ്ചയിക്കേണ്ടത്. റാസല്‍ഖൈമയിലെ വടക്കന്‍ പ്രാന്ത പ്രദേശമാണ് അല്‍ റംസ്. ഇതര എമിറേറ്റുകളില്‍ നിന്ന് വരുന്നവര്‍ 611 എമിറേറ്റ്സ് റോഡില്‍ ഒമാന്‍ സൂചിക നോക്കി യാത്ര ചെയ്താല്‍ അല്‍ റംസിലത്തൊം. അല്‍ റംസ് ട്രാഫിക് സിഗ്നലില്‍ നിന്ന് ഇടതു തിരിഞ്ഞ് അഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ അല്‍ റംസ് തീരത്തത്തൊം. 50 മുതല്‍ 350 ദിര്‍ഹം വരെയാണ് പ്രവേശന ഫീസ്.
വിവരങ്ങള്‍ക്ക്: www.suwaidipearls.ae 050 7736086, 07 2211 124 Email: booking@suwaidipearls.ae
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

